CrimeNationalNewsTop StoriesTrending

ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വെച്ച് ഛേദിക്കണമെന്ന് മധ്യപ്രദേശ് വനിതാ മന്ത്രി

ഭോപ്പാല്‍: പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ ഉണ്ടാവുമ്പോൾ പ്രതികൾക്ക് കനത്ത ശിക്ഷ തന്നെ നൽകണമെന്ന് ജനവികാരം ഉയരാറുണ്ട്. എന്നാൽ ഇത്തരത്തിൽ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വെച്ച് ഛേദിക്കണമെന്നാണ് മധ്യപ്രദേശ് മന്ത്രിയുടെ അഭിപ്രായം

. വനിതാ ശിശുക്ഷേമ മന്ത്രി ഇമര്‍തി ദേവിയാണ് ലൈംഗികാക്രമണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അഭിപ്രായപ്പെട്ടത്. ലൈംഗികാക്രമണം നേരിട്ട കമലാ നഗറിലെ എട്ടു വയസ്സുള്ള കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

എട്ടു വയസ്സുകാരിയെ ലൈംഗികമായി ആക്രമിച്ച കുറ്റവാളികളുടെ മൂക്കും ചെവികളും മറ്റവയവങ്ങളും ജനങ്ങളുടെ മധ്യത്തില്‍ വെച്ച് അരിഞ്ഞുകളയണമെന്നും മന്ത്രി പറഞ്ഞു.

‘ആര് തെറ്റു ചെയ്താലും അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. പൊതു സ്ഥലത്തുവെച്ച് വേണം ശിക്ഷ നല്‍കാന്‍. അങ്ങനെ ചെയ്താല്‍ ഇത്തരം കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നര്‍ക്ക് അതൊരു പാഠമായിരിക്കും’- മന്ത്രി പറഞ്ഞു

സംസ്ഥാനത്തെ വലിയ കോളനികള്‍ക്കു സമീപം പൊലീസ് ബൂത്തുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള പദ്ധതി മുഖ്യമന്ത്രി കമല്‍നാഥിനു മുന്നില്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker