ഇടുക്കി: വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം. ഇടുക്കി വാഴവരയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വാഴവര എട്ടാം മൈല്‍ സ്വദേശി റോസമ്മയാണ് മരിച്ചത്.തങ്കമണി പൊലീസ് അന്വേഷണം തുടങ്ങി.
പുറത്തു പോയ ഭര്‍ത്താവും മൂത്ത മകളും തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. വീട്ടിലെ ചില സ്വിച്ച് ബോര്‍ഡുകളും കത്തി നശിച്ചിട്ടുണ്ട്. അതിനാല്‍ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മൃതദേഹത്തിന് സമീപം ഗ്യാസ് സിലിണ്ടര്‍ കണ്ടതോടെയാണ് പൊലീസിനും, നാട്ടുകാര്‍ക്കും സംശയമായത്. റോസമ്മയ്ക്കും കുടുംബത്തിനും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായി അറിവില്ലെന്ന് അയല്‍വാസികള്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News