Home-bannerKeralaNewsRECENT POSTS
ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, വ്യാപക കൃഷിനാശം
ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയെ ഭീതിയിലാഴ്ത്തി ഉരുള്‍പൊട്ടല്‍. ശനിയാഴ്ച രാവിലെ ഇടുക്കി കൊന്നത്തടിയിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ ആളാപായമില്ലെങ്കിലും വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ഈട്ടിത്തോപ്പ് വിജയമാതാ ദേവാലയത്തിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണു.
ദേവാലയത്തില്‍ കുര്‍ബാന നടക്കുന്നതിനിടയിലാണ് ഉരുള്‍ പൊട്ടലുണ്ടായത്. ആരും റോഡില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരിന്നു. ഇടുക്കിയില്‍ മഴയുടെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും പല ഇടങ്ങളിലും മരംവീണ് വൈദ്യുതി കമ്പികള്‍ പൊട്ടിവീഴുന്നതിനെ തുടര്‍ന്ന് വൈദ്യുതി തടസം നേരിടുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News