NationalNews

കൊവിഡിന് മലേറിയുടെ മരുന്ന് ഉപയോഗിക്കാമെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്ക് മലേറിയ രോഗത്തിന് നല്‍കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്ന് നല്‍കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ശുപാര്‍ശ. കോവിഡ് ബാധിച്ച് അപകടസ്ഥിതിയില്‍ തുടരുന്ന രോഗികള്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് രൂപം നല്‍കിയ ദേശീയ ദൗത്യ സംഘമാണ് ശുപാര്‍ശ ചെയ്തത്.

അമേരിക്കയില്‍ കോവിഡ് ബാധിരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കൊറോണ വൈറസ് ചികിത്സയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്.

ഹൈഡ്രോക്സിക്ലോറോക്വിനും അസിത്രോമൈസിനും ഒരുമിച്ച് ഉപയോഗിക്കുകയാണെങ്കില്‍ ചികിത്സാരംഗത്ത് വലിയ മാറ്റം ഉണ്ടാവുമെന്നാണ് ട്രംപിന്റെ പക്ഷം. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചികിത്സയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ ജോര്‍ദാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത്തരത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ കോവിഡ് ചികിത്സയ്ക്ക് മരുന്ന് എന്ന നിലയില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ തീരുമാനം.

അടുത്തിടെ, എച്ച്ഐവി രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് കോവിഡ് 19 ബാധിതര്‍ക്ക് നല്‍കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച രോഗിയുടെ രോഗസ്ഥിതി കണക്കാക്കി മരുന്ന് നല്‍കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button