CricketNewsSports

ഇന്ത്യ- അഫ്ഗാൻ മത്സരം ഒത്തുകളി? ആരോപണവുമായി സോഷ്യല്‍ മീഡിയയിൽ പ്രചാരണം

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനെതിരായ ഇന്ത്യൻ വിജയത്തിനു പിന്നാലെ മത്സരം ഒത്തുകളിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചരണം.

പാകിസ്താൻ ഉറവിടമായ ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് വ്യാപകമായി ഇത്തരത്തിലുള്ള പ്രചരണം ഉണ്ടാകുന്നത്.

ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്താനോടും ന്യൂസീഡൻഡിനോടുംപരാജയപ്പെട്ട ഇന്ത്യയ്ക്ക് സെമിയിലെത്താൻ നേരിയ പ്രതീക്ഷ നിലനിൽത്തണമെങ്കിൽ അഫ്ഗാനെതിരേ വൻ വിജയം അനിവാര്യമായിരുന്നു. നിർണായക മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്നെങ്കിലും ഇന്ത്യയ്ക്ക് 66 റൺസിന്റെ ജയം സ്വന്തമാക്കാനായിരുന്നു. ടൂർണമെന്റിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോറുമായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ട്വിറ്റർ വഴി വ്യാപക പ്രചരണമുണ്ടായത്.

മത്സരത്തിലെ ടോസിനു തൊട്ടുപിന്നാലെ അഫ്ഗാൻ ക്യാപ്റ്റൻ മുഹമ്മദ് നബിയോട് വിരാട് കോലി നിങ്ങൾ ആദ്യം ബൗൾ ചെയ്യുമല്ലേ എന്ന് ചോദിക്കുന്ന വീഡിയോയും ഇത്തരം അക്കൗണ്ടുകൾ വഴി പ്രചരിക്കുന്നുണ്ട്.

https://twitter.com/Hamza_rao_/status/1456004771580719105?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1456004771580719105%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-141387736438775295.ampproject.net%2F2110212130002%2Fframe.html

മാത്രമല്ല ഇന്ത്യൻ ഇന്നിങ്സിനിടെ നിർണായക ക്യാച്ചുകൾ അഫ്ഗാൻ താരങ്ങൾ നഷ്ടപ്പെടുത്തിയതും ഒത്തുകളി ആരോപണം ഉന്നയിച്ച് ഇത്തരം അക്കൗണ്ടുകൾ ചൂണ്ടിക്കാട്ടുന്നു.

മത്സരത്തിനിടെ രോഹിത് ശർമയുടെ ഒരു ഷോട്ട് അഫ്ഗാൻ താരം ഫീൽഡ് ചെയ്ത് ബൗണ്ടറിയിലേക്ക് തട്ടിയിടുന്ന വീഡിയോ പങ്കുവെച്ചും ഇത്തരം ആരോപണങ്ങൾ ഉയരുന്നുണ്ട്.

https://twitter.com/Aamir_k2/status/1455974834769379343?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1455974834769379343%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-141387736438775295.ampproject.net%2F2110212130002%2Fframe.html

അതേസമയം അഫ്ഗാനെതിരേ ജയം നേടാൻ സാധിച്ചെങ്കിലും ഇന്ത്യ സെമിയിൽ കടക്കാൻ വിദൂര സാധ്യത മാത്രമാണുള്ളത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button