ഞാൻ വേണ്ടാന്ന് പറഞ്ഞ് നിർത്തിയതാ, എൻ്റെ പിന്നാലെ നടന്ന് വളച്ചതാണ്; അനുശ്രീയുടെ വാക്കുകൾ
കൊച്ചി:ടെലിവിഷന്‍ പ്രേക്ഷകര്‍ സുപരിചിതയാണ് അനുശ്രീ. നിരവധി പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള താരമാണ് അനൂശ്രീ. അനുശ്രീയുടെ പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തകളായി മാറിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി അനുശ്രീയുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. ക്യാമറാമാന്‍ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. എന്നാല്‍ അനുശ്രീയും വിഷ്ണുവും ഇപ്പോള്‍ പിരിഞ്ഞിരിക്കുകയാണ്.
തങ്ങളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് അനുശ്രീ തന്നെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അനുശ്രീ മനസ് തുറന്നത്. മകന്റെ നൂല് കെട്ടിന് വിഷ്ണു ഇല്ലാതെ വന്നതോടെയാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയുടേയും ചര്‍ച്ചയായി മാറിയത്. ഇതിനിടെ ഇപ്പോഴിതാ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ അനുശ്രീ സംസാരിക്കുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. വീഡിയോയില്‍ അനുശ്രീ പറയുന്നത് വിഷ്ണുവാണ് തന്നെ ആദ്യം പ്രൊപ്പോസ് ചെയ്തത് എന്നാണ്. പുറകെ നടന്നു വീഴ്ത്തുകയായിരുന്നുവെന്ന് വേണമെങ്കില്‍ പറയാമെന്നാണ് അനുശ്രീ പറയുന്നത്. കുറേ നാള്‍ പുറകെ നടന്നു. എന്നാല്‍ പിന്നെ വിഷ്ണു പുറകെ നടക്കുന്നത് നിര്‍ത്തിയെന്നും അനുശ്രീ പറയുന്നു.
പിന്നീട് വിളിയും കാര്യങ്ങളുമൊന്നും ഉണ്ടായില്ല. അല്ലെങ്കില്‍ തന്നെയും താന്‍ വേണ്ട എന്ന് പറഞ്ഞതിനാല്‍ വിളിക്കില്ലായിരുന്നുവെന്നും പക്ഷെ മനസില്‍ ഇഷ്ടമുണ്ടെന്നും അനുശ്രീ പറയുന്നു. പുള്ളി പുറകെ നടന്നു ക്ഷീണിച്ചുവെന്നാണ് വൈറലായി മാറുന്ന വീഡിയോയില്‍ അനു പറയുന്നത്. താന്‍ വേണ്ട എന്നു പറഞ്ഞതിനാല്‍ തന്നെ കിട്ടൂല എന്നായിരുന്നു വിഷ്ണുവിന്റെ ചിന്തയെന്നും അനു പറയുന്നു.
എന്നാല്‍ പിന്നീട് അരയന്നങ്ങളുടെ വീട്ടിലേക്ക് വന്നതോടെ കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങി. വിഷ്ണു ഭയങ്കര തമാശക്കാരനാണെന്നും എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ കയറി കൗണ്ടര്‍ പറഞ്ഞ് ഇംപ്രസ് ചെയ്യിക്കാന്‍ ഒക്കെ നോക്കുന്നയാളാണെന്നും അനുശ്രീ പറയുന്നുണ്ട്. കൂടുതല്‍ സംസാരിച്ചപ്പോള്‍ തങ്ങള്‍ ഒരേ വേവ് ലെങ്ത് ആണെന്ന് മനസിലായെന്നും അനുശ്രീ പറയുന്നു.
അതേസമയം തങ്ങളുടെ അടുപ്പത്തെക്കുറിച്ച് അമ്മ നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്നാണ് അനുശ്രീ പറയുന്നത്. പിന്നെ താന്‍ തന്നെ അമ്മയോട് പറഞ്ഞുവെന്നും താരം വ്യക്തമാക്കുന്നത്. സംഭവം അറിഞ്ഞതോടെ അമ്മ ഫോണ്‍ വാങ്ങിവച്ചുവെന്നും താരം പറയുന്നുണ്ട്. ഇന്ത്യന്‍ സിനിമ ഗ്യാലറിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ മനസ് തുറന്നത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
അതേസമയം അനുശ്രീയും വിഷ്ണുവും ഇപ്പോള്‍ പിരിഞ്ഞിരിക്കുകയാണ്. തന്റെ അമ്മയുടെ കൂടെയാണ് അനുശ്രീയും മകനുമുള്ളത്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളൊക്കെ അനുശ്രീ പങ്കുവെക്കാറുണ്ട്. അനുശ്രീ ഇപ്പോള്‍ ദുബായിലാണ് ഉള്ളത്. അമ്മയുടെ സഹോദരിയെ കാണാനും കുറച്ച് ദിവസങ്ങള്‍ ചിലവിടാനുമായാണ് താരം ദുബായിലെത്തിയിരിക്കുന്നത്. യൂട്യൂബിലൂടെയാണ് താരം വിവരം അറിയിച്ചത്.
അനുശ്രീയുടെ തുറന്ന് പറച്ചിലിന് പിന്നാലെ വിഷ്ണുവും രംഗത്തെത്തിയിരുന്നു. കിരണ്‍ ലക്കിയുടെ യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെയായിരുന്നു വിഷ്ണുവിന്റെ പ്രതികരണം. എന്നാല്‍ ഈ പരിപാടിയുടെ പ്രൊമോ വീഡിയോ മാത്രമാണ് പുറത്തു വന്നത്. ‘ശരിക്കും പറഞ്ഞാല്‍ ഇത്രയും ദിവസം ഒന്നിനെ കുറിച്ചും സംസാരിക്കേണ്ടെന്നാണ് കരുതിയത്. അതിന് കാരണംം പുറത്ത് ആരെയും അറിയിക്കേണ്ട, ഞാനായിട്ട് ഒന്നും പറയേണ്ട എന്നുള്ള രീതിയില്‍ ഇരുന്നത് കൊണ്ടാണ്. ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നാണ്’ പ്രമോ വീഡിയോയില്‍ വിഷ്ണു പറയുന്നത്. വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.