‘അപ്പന്റെ മദ്യകുപ്പികൾ ഞാൻ പൊട്ടിച്ചിട്ടുണ്ട്, സന്തോഷം വരുമ്പോൾ ഇടയ്ക്ക് ഞാനും മദ്യപിക്കാറുണ്ട്’; ഏയ്ഞ്ചലിൻ!
കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച ഒരു മത്സരാർത്ഥിയാണ് നടി ഏയ്ഞ്ചലിൻ മരിയ. ഒമർ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിൽ ഏയ്ഞ്ചലിൻ അഭിനയിച്ചിരുന്നു. അതിനുശേഷം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടും സജീവമായിരുന്നു ഏയ്ഞ്ചലിൻ.
പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ ലഹരിയെ കുറിച്ച് ഏയ്ഞ്ചലിൻ പറഞ്ഞ ചില വാക്കുകൾ ഏറെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. അഭിനേതാവ്, മോഡൽ എന്നതിലുപരി ഒരു ബൈക്കർ കൂടിയാണ് ഏയ്ഞ്ചലിൻ മരിയ.
നല്ല സമയം പ്രമോഷനിടെ താരം പറഞ്ഞ ചില കാര്യങ്ങൾ വൈറലായശേഷമാണ് ഏയ്ഞ്ചലിനെ കൂടുതൽ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. അക്കാര്യം ഏയ്ഞ്ചലിനും സമ്മതിക്കാറുണ്ട്. ഇത്തരം വിവാദങ്ങൾക്കെല്ലാം ശേഷമാണ് നടി ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥിയായി എത്തിയത്. തുടക്കത്തിലെ കുറച്ച് ദിവസം ഏയ്ഞ്ചലിന് കാര്യമായ പ്രേക്ഷക പിന്തുണയൊന്നും ലഭിച്ചിരുന്നില്ല.
അതുകൊണ്ട് തന്നെ ആദ്യത്തെ ആഴ്ചയിൽ തന്നെ ഏയ്ഞ്ചലിൻ ഹൗസിൽ നിന്നും പുറത്തായി. ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥയായിരുന്നു ഏയ്ഞ്ചലിൻ മരിയ. 20 വയസുള്ള ഏയ്ഞ്ചലിൻ തൃശൂർ സ്വദേശിനിയാണ്.
ഏയ്ഞ്ചലിനെ ആരാധകർ സ്നേഹിച്ച് തുടങ്ങിയപ്പോഴേക്കും വോട്ട് വഴിയുള്ള പിന്തുണ കുറവായതിനാൽ താരം ബിഗ് ബോസിൽ നിന്ന് പുറത്താവുകയായിരുന്നു. ആ സമയത്ത് ഏയ്ഞ്ചലിനെ വൈൽഡ് കാർഡായി വീണ്ടും ഹൗസിലേക്ക് കൊണ്ടുവരണമെന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ല. എല്ലാ കാര്യങ്ങളും വെട്ടി തുറന്ന് സംസാരിക്കാറുള്ള കൂട്ടത്തിലാണ് നടി.
അതുകൊണ്ട് തന്നെ നല്ല സമയം പ്രമോഷനിടെ പറഞ്ഞ ചില വാക്കുകളുടെ പേരിൽ കഠിനമായി സൈബർ ബുള്ളിയിങിന് ഇരയാകേണ്ടി വന്നു ഏയ്ഞ്ചലിന്. മാത്രമല്ല തന്റെ ഭാഗത്തെ ന്യായം വിശദീകരിക്കാൻ എത്തിയപ്പോഴും സോഷ്യൽമീഡിയ വഴി ഏയ്‍ഞ്ചലിന് നേരെ കല്ലേറുണ്ടായി. ഇപ്പോഴിതാ പഴയൊരു അഭിമുഖത്തിൽ ലഹരി വസ്തുക്കളോട് തനിക്കുള്ള സമീപനം എങ്ങനെയാണെന്ന് വ്യക്തമാക്കിയ ഏയ്ഞ്ചലിന്റെ വീഡിയോ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.
കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താൻ ഒരിക്കലും ലഹരി പ്രമോട്ട് ചെയ്യാൻ ഇഷ്ടപ്പെടുന്നില്ലെന്ന് ഏയ്ഞ്ചലിൻ തുറന്ന് അടിച്ചത്. ‘ഞാൻ ലഹരിയെ സപ്പോർട്ട് ചെയ്യുന്നയാളല്ല. എന്റെ അപ്പൻ ഒരു മദ്യപാനിയാണ്.’
‘എന്റെ അപ്പൻ വാങ്ങിവെച്ച മദ്യകുപ്പികൾ ഞാൻ പൊട്ടിച്ചിട്ടുണ്ട്. ചില കുപ്പികൾ എടുത്ത് മദ്യം ഒഴുക്കി കളഞ്ഞു. അതിന്റെ പേരിൽ അപ്പന്റെ കയ്യിൽ നിന്നും തല്ല് കിട്ടിയിട്ടുണ്ട്. അപ്പൻ കുടിച്ചാൽ പ്രശ്നമാണെന്ന് എനിക്ക് അറിയാം. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഞാൻ ഇടയ്ക്ക് മദ്യപിക്കുന്ന ആളാണ്. സന്തോഷം നിറഞ്ഞ ആഘോഷം വരുമ്പോൾ മാത്രമാണ് അത്.’
‘മദ്യം യൂസ് ചെയ്യേണ്ട രീതിയുണ്ട്. തോന്നിവാസത്തിന് കൊണ്ട് നടക്കേണ്ട സാധനമല്ല അത്. ഞാൻ ഡ്രഗ്സിനെ പ്രമോട്ട് ചെയ്യുന്നയാളാണെന്ന് പറഞ്ഞ് ഒരു കഫേയിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോയപ്പോൾ കഫേയുടെ ഉടമസ്ഥർ സമ്മിതിച്ചില്ല. എന്നെ ഇന്റർവ്യൂ ചെയ്യാൻ വന്ന അവതാരകൻ പലതവണ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല.’
‘ഇവിടെ ഇതൊന്നും പറ്റില്ലെന്ന് അവർ പറഞ്ഞു. പണമുള്ളവർക്ക് മാത്രമെ സൊസൈറ്റിയിൽ റെസ്പെക്ടുള്ളുവെന്ന് എനിക്ക് അറിയാമെന്നാണ്’, ഏയ്ഞ്ചലിൻ പറഞ്ഞത്.
ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം യാത്രകളും ഫോട്ടോഷൂട്ടുമെല്ലാമായി ഏയ്ഞ്ചലിൻ തിരക്കിലാണ്. അടുത്തിടെ ഏയ്ഞ്ചലിൻ മരിയ പങ്കുവെച്ച ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ടായിരുന്നുവെങ്കിലും ഏയ്ഞ്ചലിനെ അതൊന്നും ബാധിച്ചില്ല.