InternationalNewsRECENT POSTSTop Stories

ഭക്ഷണത്തില്‍ മുടി; ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു

ധാക്ക: ഭക്ഷണത്തില്‍ നിന്ന് തലമുടി കിട്ടിയതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാരനാത ബാബു മൊണ്ടാല്‍ എന്നയാളാണ് 23കാരിയായ ഭാര്യയെ ഉപദ്രവിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ ജോയ്പുര്‍ഹാത്തിലെ വടക്ക് പടിഞ്ഞാറന്‍ ജില്ലയിലാണ് സംഭവം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നുണ്ടെന്ന് വനിതാവകാശ സംരക്ഷകര്‍ പറഞ്ഞു.

ഭാര്യ ഇയാള്‍ക്ക് ഉണ്ടാക്കിയ ആഹാരത്തില്‍ തലമുടി കണ്ടതാണ് ഇയാര്‍ക്ക് ദേഷ്യം വരാന്‍ കാരണമാക്കിയത്. തുടര്‍ന്ന് ഇയാള്‍ വഴക്ക് പറയുകയും പിന്നീട് ഇയാള്‍ ഒരു ബ്ലേഡുമായി വന്ന് ബലപ്രയോഗത്തിലൂടെ ഭാര്യയുടെ തലമൊട്ടയടിക്കുകയായിരുന്നു. 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗീകാതിക്രമങ്ങള്‍ക്ക് സംരക്ഷിക്കാന്‍ മതിയായ നിയമങ്ങളുണ്ടായിട്ടും അക്രമങ്ങള്‍ കൂടി വരികയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. ജനുവരി മുതല്‍ ജൂണ്‍ വരെ 630 പേര്‍ ബലാത്സംഗത്തിനിരയായിട്ടുണ്ട്. 37 പേര്‍ കൊല്ലപ്പെട്ടു. 7 പേര്‍ ലൈംഗികാതിക്രമത്തില്‍ മനംനൊന്ത് ജീവനൊടുക്കുകയും ചെയ്തു എന്നാണ് കണക്കുകള്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button