പ്രായം കുറഞ്ഞ യുവാവുമായി ബന്ധമെന്ന് സംശയം; ഭര്‍ത്താവ് യുവതിയേയും ചെറുപ്പക്കാരനേയും കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി
വിവാഹേതരബന്ധം ആരോപിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെയും സുഹൃത്തായ യുവാവിനെയും കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ഇഗുനി ഗ്രാമത്തിലെ നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ മരത്തില്‍ തൂങ്ങി കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന് ശേഷമാണ് ഇവരെ കെട്ടിതൂക്കിയതെന്ന് വ്യക്തമായി. കുന്ദന്‍ മന്‍ജി, ലാല്‍തി ദേവി എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
യുവതിയേക്കാള്‍ പ്രായം കുറഞ്ഞ യുവാവുമായുള്ള ബന്ധം ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. ഭര്‍ത്താവും സുഹൃത്തുക്കളുമാണ് ഇരട്ടകൊലപാതകത്തിന് കാരണമായത്. ഭര്‍ത്താവിനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.