ലൈംഗിക തൊഴിലാളിയാകാന്‍ വിസമ്മതിച്ച ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലാളിയാകാന്‍ വിസമ്മതിച്ച ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗര്‍പൂരിലെ പാര്‍ക്കില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടുകൂടിയാണ് ഭര്‍ത്താവിന്റെ ക്രൂരത പുറംലോകം അറിയുന്നത്. സംഭവം നടന്ന് മൂന്നാഴ്ചയ്ക്കിപ്പുറം കൊല്‍ക്കത്തയില്‍ നിന്നാണ് ഭര്‍ത്താവിനെ പോലീസ് പിടികൂടിയത്. പ്രതിയായ ജലീല്‍ ഷെയ്ഖ് തന്റെ ഭാര്യ ഫാത്തിമയെ ലൈംഗിക ജോലിക്ക് നിര്‍ബന്ധിക്കുകയായിരുന്നു. അവര്‍ വിസമ്മതിച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ആഗസ്ത് 6 നാണ് സാഗര്‍പൂരില്‍ യുവതിയുടെ മൃതദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊലീസ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ യുവതി കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു. മൃതദേഹം അവകാശപ്പെട്ട് ആരും രംഗത്ത് വരാത്തതിനെ തുടര്‍ന്ന് പോലീസ് വിവിധ പ്ലാറ്റ്ഫോമുകളില്‍ യുവതിയുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വിതരണം ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, പശ്ചിമ ബംഗാളില്‍ നിന്ന് പോലീസിന് ഒരു ഫോണ്‍കോളെത്തി.
പോലീസ് പോസ്റ്റ് ചെയ്ത നോട്ടീസ് കണ്ടതായും മൃതദേഹം ഫാത്തിമ സര്‍ദാര്‍ ആണെന്ന് തിരിച്ചറിഞ്ഞതായും വിളിച്ചയാള്‍ പറഞ്ഞു. ഭര്‍ത്താവിനൊപ്പം ഇവര്‍ ഡല്‍ഹിയില്‍ താമസിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറന്‍ സാഗര്‍പൂരിലാണ് താമസിക്കുന്നതെന്ന് സര്‍ദാറിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞ പോലീസുകാര്‍ക്ക് മറ്റൊരു കോള്‍ ലഭിച്ചു. അവര്‍ വന്ന് മൃതദേഹം തിരിച്ചറിഞ്ഞു.
തുടര്‍ന്ന്, ഷെയ്ഖിനെ അന്വേഷിക്കാന്‍ തുടങ്ങിയ സംഘം, ഭാര്യയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുമ്പ് അയാള്‍ ഡല്‍ഹി വിട്ടുപോയെന്ന് കണ്ടെത്തി. എസ്‌ഐ രജനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പശ്ചിമ ബംഗാളിലെ ഷെയ്ഖിന്റെ ഗ്രാമത്തില്‍ ഇയാളെ തിരഞ്ഞ് എത്തി. മോട്ടോര്‍ സൈക്കിള്‍ വില്‍ക്കാന്‍ ഷെയ്ഖ് കൊല്‍ക്കത്തയിലെ ബാലിഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ പോവുകയാണെന്ന് മനസിലാക്കിയ സംഘം ഇയാളെ കെണിയിലാക്കി പിടികൂടുകയായിരിന്നു.