ഗാന്ധിനഗർ : സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗർഭിണിയായ യുവതിയെ കാമുകൻ തന്നെ കൊന്ന് കുഴിച്ച് മൂടി. ഗുജറാത്തിലെ ബർഡോളി ടൗണിലാണ് കൊലപാതകം നടന്നത്. രശ്മി കട്ടാരിയ എന്ന യുവിതയാണ് കൊല്ലപ്പെട്ടത്. രശ്മിയെ കൊന്ന ശേഷം യുവതിയുടെ പിതാവിന്റെ ഫാമിൽ തന്നെ കുഴിച്ചിടുകയായിരുന്നു
നവംബർ 14നാണ് രശ്മിയെ കാണാതാകുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതകം പുറത്തുവരുന്നത്. മൂന്നുവയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളുടെ വീട്ടിൽ ഉപേക്ഷിച്ച ശേഷമാണ് രശ്മി കാമുകനൊപ്പം പോയത്. ക ഴിഞ്ഞ അഞ്ച് വർഷമായി ചിരാഗ് പട്ടേൽ എന്ന വിവാഹിതനായ യുവാവുമായി രശ്മി പ്രണയത്തിലുമായിരുന്നു. ഈ വിവരം മാതാപിതാക്കൾ പൊലീസിന് കൈമാറി. ഇതോടെ യുവതിയെ തേടിയുള്ള അന്വേഷണം ഇയാളിലേക്കെത്തിയത്.
പൊലീസ് ചോദ്യം ചെയ്യലിൽ അഞ്ചുമാസം ഗർഭിണി കൂടിയായിരുന്ന യുവതിയെ കൊലപ്പെടുത്തി ഫാമിൽ കുഴിച്ചുമൂടിയ കാര്യം ഇയാൾ സമ്മതിച്ചു. ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. കഴുത്ത് ഞെരിച്ച് കൊന്നശേഷം ഫാമിൽ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടുകയിരുന്നു. ഫാമിൽ നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തി. അതേസമയം കൊലപാതകത്തിൽ യുവാവിന്റെ ആദ്യ ഭാര്യയുടെ പങ്കും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.