BusinessNews

വാട്സ്ആപ്പിൽ എച്ച്ഡി വീഡിയോകൾ ഷെയർ ചെയ്യുന്നതെങ്ങനെ; അറിയേണ്ട കാര്യങ്ങള്‍

മുംബൈ:വാട്സ്ആപ്പിൽ (WhatsApp) അടുത്തിടെയാണ് എച്ച്ഡി ഫോട്ടോകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ കമ്പനി അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ഇപ്പോൾ എച്ച്ഡി വീഡിയോകൾ ഷെയർ ചെയ്യാനുള്ള ഫീച്ചർ കൂടി കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. വാട്സ്ആപ്പിൽ അയക്കുന്ന വീഡിയോകളുടെ ക്വാളിറ്റി കുറയുന്നു എന്ന് പരാതി പറയുന്നവർക്കുള്ള മെറ്റയുടെ മറുപടിയാണ് ഈ ഫീച്ചർ. എച്ച്ഡി ക്വാളിറ്റിയുള്ള വീഡിയോകൾ അതേ ക്വാളിറ്റിയിൽ തന്നെ അപ്ലോഡ് ചെയ്യാൻ പുതിയ വാട്സ്ആപ്പ് ഫീച്ചർ സഹായിക്കുന്നു.

എച്ച്ഡി വീഡിയോ ഷെയറിങ്

ഇതുവരെ എസ്ഡി അഥവാ സ്റ്റാൻഡേർഡ് ഡെഫിനിഷനിൽ മാത്രമേ വീഡിയോകൾ അയക്കാൻ സാധിക്കുമായിരുന്നുള്ളു. എന്നാൽ ഇനി മുതൽ നിങ്ങൾക്ക് എച്ച്ഡി അഥവാ ഹൈ ഡെഫിനിഷനിൽ വീഡിയോകൾ അയക്കാൻ സാധിക്കും. എച്ച്ഡി ഫോട്ടോകൾ അയക്കുമ്പോൾ ലഭിക്കുന്ന ഓപ്ഷൻ പോലെ വീഡിയോ അയക്കുമ്പോഴും എച്ച്ഡി ക്വാളിറ്റി തിരഞ്ഞെടുക്കാൻ സാധിക്കും. സുഹൃത്തുക്കൾക്ക് വീഡിയോകൾ അയക്കുമ്പോൾ ഇനി ക്വാളിറ്റിയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

720പി ക്വാളിറ്റി

വാട്സ്ആപ്പിൽ ഇകുവരെ 420പി ക്വാളിറ്റിയിലുള്ള വീഡിയോകൾ മാത്രമേ അയക്കാൻ സാധിക്കുമായിരുന്നുള്ളു. ഇനി മുതൽ ആപ്പിലൂടെ നിങ്ങൾക്ക് 720പി റെസല്യൂഷനുള്ള വീഡിയോകൾ അയക്കാൻ സാധിക്കും. നേരത്തെ ഉണ്ടായിരുന്ന സ്റ്റാൻഡേർഡ് ഡെഫിനിഷനുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടി റെസല്യൂഷനിൽ നിങ്ങൾക്ക് വീഡിയോകൾ അയക്കാൻ സാധിക്കും. വീഡിയോകൾ മികച്ച ക്വാളിറ്റിയിൽ അയക്കാൻ ഡോക്യുമെന്റ് ഓപ്ഷനായിരുന്നു ഇതുവരെ ഉപയോഗിച്ചിരുന്നത് എങ്കിൽ ഇനി അതിന്റെ ആവശ്യമില്ല.

എച്ച്ഡി വീഡിയോ അയക്കേണ്ടതെങ്ങനെ

• എച്ച്ഡി വീഡിയോകൾ അയക്കാനായി നിങ്ങൾ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.

• നിങ്ങൾക്ക് ആർക്കാണോ എച്ച്ഡി ക്വാളിറ്റിയിൽ വീഡിയോ അയക്കേണ്ടത്, ആ ചാറ്റ് ഓപ്പൺ ചെയ്യുക.

• ചാറ്റ് ഓപ്പൺ ചെയ്താൽ അറ്റാച്ച്‌മെന്റ് ഐക്കണിൽ ടാപ്പുചെയ്‌ത് ഗാലറിയിൽ ടാപ്പുചെയ്യുക

• നിങ്ങൾക്ക് അയയ്‌ക്കേണ്ട വീഡിയോ സെർച്ച് ചെയ്യുകയും സീ പ്രിവ്യൂ ഓപ്‌ഷനിൽ ടാപ്പുചെയ്യുകയും വേണം

• സ്റ്റിക്കർ, ടെക്‌സ്‌റ്റ്, ഡ്രോയിങ് സൈൻസ് എന്നിവയുടെ ഇടതുവശത്തായി സ്‌ക്രീനിന്റെ മുകൾ ഭാഗത്ത് എച്ച്ഡി എന്ന ഓപ്ഷൻ കാണാം.

• എച്ച്ഡി ഓപ്‌ഷൻ തിരഞ്ഞെടുത്ത് വലിയ ഫയൽ വലുപ്പം നോക്കുക, തുടർന്ന് ഡൺ എന്ന ബട്ടണിൽ ടാപ്പുചെയ്‌ത് തുടരുക.

• നിങ്ങൾക്ക് വീഡിയോയിൽ എന്തെങ്കിലും മാറ്റങ്ങളോ എഡിറ്റുകളോ വരുത്തണമെങ്കിൽ താഴെ വലത് കോണിലുള്ള സെൻഡ് ബട്ടണിൽ ടാപ്പുചെയ്യുക.​

2 ജിബി വരെയുള്ള വീഡിയോകൾ

2 ജിബി വരെയുള്ള വീഡിയോകൾ

വാട്സ്ആപ്പിലെ പുതിയ വീഡിയോ എച്ച്ഡി ക്വാളിറ്റിയിൽ അയക്കാനുള്ള ഫീച്ചർ ഉപയോഗിക്കുമ്പോഴും 2 ജിബി വരെ മാത്രം വലിപ്പമുള്ള ഫയലുകൾ മാത്രമേ അയക്കാൻ സാധിക്കുകയുള്ളു എന്ന കാര്യം ഓർമ്മിക്കുക. നിങ്ങൾ വീഡിയോ എച്ച്ഡി റെസലൂഷനിൽ അയച്ചാലും അത് ലഭിക്കുന്ന ആളിന് ഡാറ്റ കളയാൻ താല്പര്യമില്ലെങ്കിൽ എസ്ഡി റസലൂഷനിൽ തന്നെ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് വരുന്ന എച്ച്ഡി വീഡിയോകൾ ഏത് ക്വാളിറ്റിയിൽ ഡൌൺലോഡ് ചെയ്യണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ആപ്പ് അപ്ഡേറ്റ്

വാട്സ്ആപ്പിലെ എച്ച്ഡി വീഡിയോ ഷെയറിങ് ഫീച്ചർ നിങ്ങളുടെ ഫോണിൽ ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടും ലഭിക്കുന്നില്ലെങ്കിലും ആശങ്കപ്പെടേണ്ടതില്ല. ഈ ഫീച്ചർ ലോഞ്ച് ചെയ്തുവെങ്കിലും ചില ഫോണുകളിലെത്താൻ അല്പം താമസിക്കും. വരും ആഴ്ചകളിൽ വാട്സ്ആപ്പ് എച്ച്ഡി വീഡിയോ ഷെയറിങ് ഫീച്ചർ നിങ്ങളുടെ ഡിവൈസിലും ലഭ്യമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button