ഒഡീഷ ട്രെയിന്‍ ദുരന്തം സി ബി ഐ അന്വേഷിക്കും
ന്യൂഡൽഹി:ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്്. അട്ടിമറി അടക്കമുള്ള കാര്യങ്ങള്‍ ട്രെയിന്‍ അപകടത്തിന് പിന്നിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതെന്നും റെയില്‍വേ മന്ത്രി അറിയിച്ചു.
ട്രെയിന്‍ അപകടത്തെക്കുറിച്ച് പ്രതിപക്ഷത്ത് നിന്നും വലിയ വിമര്‍ശനം സര്‍ക്കാര്‍ നേരിടുകയാണ്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ റെയില്‍വേ മന്ത്രിയുടെ രാജി ആവ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷത്തെയും നിശബ്ദരാക്കുക എന്ന ഉദ്ദേശവും ഇപ്പോഴത്തെ സി ബി ഐ അന്വേഷണ പ്രഖ്യാപനത്തിന് പിന്നിലുണ്ടെന്ന്് സൂചനയുണ്ട്.
ബി ജെ പിയില്‍ നിന്ന് തന്നെ റെയില്‍വേ അപകടത്തെക്കുറിച്ച് ഇതുമായി ബന്ധപ്പെട്ട ചില അഭിപ്രായങ്ങള്‍ പൊങ്ങിവന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച ഒരു വര്‍ഷത്തില്‍ താഴെ മാത്രം ഉള്ള സമയത്ത് സര്‍ക്കാര്‍ അടിയന്തിരമായി ചല നടപടികള്‍ ഇക്കാര്യത്തില്‍ കൈക്കൊള്ളേണ്ടതുണ്ടെന്നാണ് ബി ജെ പി നേതാക്കള്‍ പലരും അഭിപ്രായപ്പെട്ടത്. ഇതും സി ബി ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് പ്രേരണ നല്‍കി