ഇപ്പോള്‍ കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെടുന്നത് നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കുറിച്ചാണ്. ഒരു സ്ത്രീക്ക് എങ്ങനെ ഇത്രേംപേരെ കൊന്നൊടുക്കാന്‍ കഴിഞ്ഞെന്നാണ് വീട്ടമ്മമാരുടെ ചോദ്യം. എന്നാല്‍ ‘നിങ്ങള്‍ക്കൊരു സത്യമറിയാമോ നിങ്ങളുടെ കുടുംബത്തിലും ഒരു ജോളി വളര്‍ന്നു വരുന്നുണ്ടെന്നാണ് മിനി എന്ന വീട്ടമ്മയ്ക്ക് പറയാനുള്ളത്. എല്ലാ ദിവസവും വൈകുന്നേരം ടിവി സീരിയല്‍ കാണുന്ന എല്ലാ സ്ത്രീകളിലും ഒരു ജോളി ജനിക്കുന്നു ‘ നിരന്തരമായി പകയുടെയും വെറുപ്പിന്റെയും ചതിയുടെയും കൊലപാതകങ്ങളുടെ നടത്തിപ്പിനുള്ള പല വഴികള്‍ ദിവസവും ജനങ്ങളെ ഈ സീരിയലുകള്‍ പഠിപ്പിക്കുന്നു.അഴിമതി നടത്തുവാന്‍ മാത്രം താല്‍പര്യമുള്ള സര്‍ക്കാര്‍ സംവിധാനം ഇത് കണ്ടില്ല എന്ന് നടിക്കുന്നു’വെന്നുമാണ് ഇവര്‍ പറയുന്നത്.
ഫേസ്ബുക് പോസ്റ്റ്
ഇന്ന് കേരളമാകെ ചര്‍ച്ച ചെയ്യുന്നത് കുടുംബാംഗങ്ങളെ എല്ലാം വിഷം കൊടുത്ത് കൊന്ന ജോളിയെ കുറിച്ചാണ്, നിങ്ങള്‍ക്കൊരു സത്യമറിയാമോ നിങ്ങളുടെ കുടുംബത്തിലും ഒരു ജോളി വളര്‍ന്നു വരുന്നുണ്ടെന്ന് .
എല്ലാ ദിവസവും വൈകുന്നേരം ടിവി സീരിയല്‍ കാണുന്ന എല്ലാ സ്ത്രീകളിലും ഒരു ജോളി ജനിക്കുന്നു ‘
നിരന്തരമായി പകയുടെയും വെറുപ്പിന്റെയും ചതിയുടെയും കൊലപാതകങ്ങളുടെ നടത്തിപ്പിനുള്ള പല വഴികള്‍ ദിവസവും ജനങ്ങളെ ഈ സീരിയലുകള്‍ പഠിപ്പിക്കുന്നു.അഴിമതി നടത്തുവാന്‍ മാത്രം താല്‍പര്യമുള്ള സര്‍ക്കാര്‍ സംവിധാനം ഇത് കണ്ടില്ല എന്ന് നടിക്കുന്നു.
ഒരു സമൂഹത്തിനെ മുഴുവന്‍ നശിപ്പിക്കുവാന്‍ ഈ സീരിയലുകള്‍ക്ക് കഴിയും, കൊലയാളികളെ സൃഷ്ടിക്കുവാനും’ഇവിടെ ഒരു ഭരണ സംവിധാനമുണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഇത്തരം നെഗറ്റീവ് മെസ്സേജുകള്‍ കൊടുത്ത് സമൂഹത്തിനെ ഒന്നാകെ നശിപ്പിക്കുന്ന സീരിയലുകള്‍ നിരോധിക്കുക, പകരം നന്‍മയുടെയും സ്‌നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥകള്‍ കൊടുത്ത് ഒരു നല്ല സമൂഹത്തിനെ സൃഷ്ടിക്കുക’
ഷെയര്‍ ചെയ്യൂ തിമിരം ബാധിച്ചവര്‍ കണ്ടാലോ