CrimeKeralaNews

വടക്കേക്കരയിൽ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ

വടക്കേക്കര: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ. കുറുനപത്തുരുത്ത് സ്വദേശിയായ വിഷ്ണുവിനെയുമാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്.ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം യുവതി ഇക്കഴിഞ്ഞ പതിനൊന്നിന് ഒളിച്ചോടുകയായിരുന്നു.

ഭർത്താവ് ജോലിക്ക് പോയ സമയത്താണ് മൂന്നും അഞ്ചും വയസുള്ള കുട്ടികളെ വീട്ടിലാക്കി യുവതി നാടുവിട്ടത്. ഭർത്താവിന്റെ പരാതിയെ തുടർന്ന് പൊലീസ് തന്ത്രപരമായി ഇരുവരേയും സ്റ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇരുവരേയും റിമാൻറ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button