ഇടുക്കിയില്‍ മൂന്നംഗ കുടുംബം ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇടുക്കി: കമ്പിളികണ്ടം തെള്ളിത്തോട്ടില്‍ ഭാര്യയും ഭര്‍ത്താവും മകനും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ത്തിയില്‍ ജോസ്, ഭാര്യ മിനി ഇവരുടെ മകന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരണകാരണം അറിവായിട്ടില്ല. സ്ഥലത്ത് പോലീസ് എത്തി പിരശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിന് അയയ്ക്കും.