വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അലിസ ഫറാ രാജിവച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു ഇവർ. തെരഞ്ഞെടുപ്പില്‍ ട്രംപ് നേരിട്ട പരാജയത്തെ തുടര്‍ന്നാണ് രാജി വയ്ച്ചത്.
ട്രംപ് ഭരണകൂടത്തിന്റെ നിരവധി വിദേശ- ആഭ്യന്തര മുന്‍ഗണനകള്‍ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്ന ഫറാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് വിടുന്ന ആദ്യത്തെ പ്രമുഖയാണ്.ട്രംപ് ഭരണത്തില്‍ സേവനമനുഷ്ഠിക്കാന്‍ സാധിച്ചത് ഒരു വലിയ ബഹുമതി ആയി കാണുന്നു എന്ന് ഫറാ പറഞ്ഞു. വ്യാഴാഴ്ച രാജിക്കത്ത് സമര്‍പ്പിച്ച ഫറായുടെ വൈറ്റ് ഹൗസിലെ അവസാന ദിവസം വെള്ളിയാഴ്ചയാണ്. പുതിയ അവസരങ്ങള്‍ തേടാന്‍ വൈറ്റ് ഹൗസ് വിടുകയാണെന്നാണ് അവര്‍ പ്രസ്താവനയില്‍ പറഞ്ഞത്.