കോട്ടയം: നഗരത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്തിരുന്ന കള്ള് ഷാപ്പ് അടച്ചുപൂട്ടി.അടുക്കളിയിലെ വൃത്തിഹീനമായ സാഹചര്യവും ഭക്ഷണത്തിനു മുകളില്‍ ഈച്ചകള്‍ വട്ടമിട്ട് പറക്കുകയും ചെയ്തതോടെയാണ് ഷാപ്പിന് താഴു വീണത്.സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിയ്ക്കുന്ന ബെസ്റ്റ് ഹോട്ടല്‍, റെയില്‍വേസ്റ്റേഷനു സമീപമുള്ള മസായ ഫാസ്റ്റ് ഫുഡ്,കോടിമത വിന്‍സര്‍ കാസിലിനോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന തട്ടുകട എന്നിവയ്ക്കും ഉദ്യോസ്ഥര്‍ നോട്ടീസ് നല്കി.വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News