NationalNewsRECENT POSTS
‘മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല’; ഹോട്ടലിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ച് ഹോട്ടലുടമ; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി
പുതുക്കോട്ട: ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിന്റെ പേരില്‍ ഭക്ഷണം നിരസിച്ച സംഭവത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഹോട്ടലിന് മുന്നില്‍ ‘മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല’ എന്ന ബോര്‍ഡ് സ്ഥാപിച്ച് ഒരു ഹോട്ടല്‍ ഉടമ. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. അരുണ്‍ മൊഴി എന്നയാളാണ് തന്റെ ഹോട്ടലിന് മുന്നില്‍ ഇത്തരത്തില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. നഗരത്തില്‍ ഹോട്ടലിന് മൂന്ന് ശാഖകളുണ്ട്. ആം ആദ്മി പ്രവര്‍ത്തകനാണ് ഹോട്ടലിന്റെ ഉടമ.
ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെ ഭക്ഷണം ജാതിമതങ്ങള്‍ക്ക് അതീതമാണെന്ന് അരുണ്‍മൊഴി ഫേസ്ബുക്കില്‍ കുറിച്ചു. അതോടെ അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. അമിത് ശുക്ലയെന്ന യുവാവാണ് അഹിന്ദുവായ ആള്‍ ഡെലിവറി ബോയ് ആയി എത്തിയതിന് പിന്നാലെ സൊമാറ്റോയുടെ ഭക്ഷണം ക്യാന്‍സല്‍ ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News