NationalNews

വ്യാജമദ്യം കഴിച്ച് നാല് മരണം, രാജസ്ഥാനിൽ ഈ മാസം നടക്കുന്ന രണ്ടാമത്തെ മദ്യദുരന്തം

ജയ്പൂര്‍:രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ വ്യാജമദ്യം കഴിച്ച് നാല് പേര്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വ്യാജ മദ്യം കഴിട്ട ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം സംസ്ഥാനത്ത് രണ്ടാമത്തെ വ്യാജമദ്യ ദുരന്തമാണിത്. രണ്ടാഴ്ച മുമ്പ് ഭരത്പൂർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഏഴ് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

സംഭവത്തില്‍ മണ്ഡൽഗഡ് ലോക്കൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗജേന്ദ്ര സിംഗ് പറഞ്ഞു. ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. മദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദുഖം രേഖപ്പെടുത്തി.

മരണപ്പെട്ട നാലുപേരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതവും ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറ് പേർക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും മുഖ്യന്ത്രി നിര്‍ദ്ദേശം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button