EntertainmentNews

സര്‍ജറിയൊന്നും ചെയ്തിട്ടില്ല, സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ചെയ്യുന്നതെന്താണെന്ന് പറഞ്ഞ് ഹണി റോസ്

കൊച്ചി:സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഹണി റോസ്. അഭിമുഖങ്ങൡും മറ്റുമായി ഹണി ധരിക്കുന്ന വസ്ത്രങ്ങളാണ് അടുത്ത കാലത്ത് ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെടുന്നത്. ഗ്ലാമറസ് ലുക്കില്‍ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടാണ് നടി പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ അതിന്റെ പേരില്‍ അഭിപ്രായങ്ങള്‍ പറയേണ്ടതുണ്ടോ എന്ന് ചോദിക്കുകയാണ് നടി.

എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് തന്റെ മാത്രം തീരുമാനമാണെന്ന് പറഞ്ഞ ഹണി റോസ് ശരീരസൗന്ദര്യം കൂട്ടാന്‍ സര്‍ജറി ചെയ്തിരുന്നോ എന്ന കാര്യത്തിലും വ്യക്തത വരുത്തിയിരിക്കുകയാണ്. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന കാര്യങ്ങള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഹണി പറഞ്ഞത്.

honey

വസ്ത്രധാരണത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെ കുറിച്ചും അതിലുള്ള തന്റെ അഭിപ്രായവുമാണ് നടി അഭിമുഖത്തില്‍ സംസാരിച്ചത്. ‘എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഞാനാണ്. ആദ്യ സിനിമയില്‍ സ്ലീവ് ലെസ് ഡ്രസ് ഇടേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാന്‍. പക്ഷേ ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്ന് ഇപ്പോള്‍ എനിക്കറിയാം.

ഞാനൊരു സര്‍ജറിയും ചെയ്തിട്ടില്ല. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഇതൊന്നും അത്ര എളുപ്പമുള്ള പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് ഞാന്‍ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായിട്ടുള്ള ഡയറ്റും പിന്തുടരുന്നു. സൗന്ദര്യത്തിന്റെ രഹസ്യമെന്നൊക്കെ പറയുന്നതില്‍ വലിയ കാര്യമില്ലെന്നാണ് ഹണി വ്യക്തമാക്കുന്നത്.

വിവാഹത്തിന്റെ കാര്യത്തിലുള്ള തന്റെ അഭിപ്രായവും ഹണി വെളിപ്പെടുത്തി. ‘വര്‍ഷങ്ങളായി അച്ഛനും അമ്മയും തന്റെ വിവാഹത്തെ കുറിച്ച് പറയാറുണ്ട്. തനിക്കൊരു ബന്ധമെന്ന് പറയുമ്പോള്‍ അത് സ്വാഭാവികമായ രീതിയില്‍ വിവാഹത്തിലേക്ക് എത്തണമെന്നാണ് എന്റെ ആഗ്രഹം. അറേഞ്ച്ഡ് മ്യാരേജ് എന്നത് മനസ് കൊണ്ട് അംഗീകരിക്കാന്‍ പറ്റിയിട്ടില്ല. ഒരളെ നിര്‍ബന്ധിച്ച് അതിലേക്ക് കൊണ്ട് വരികയല്ലേ ഇതിലൂടെ ചെയ്യുന്നതെന്ന് നടി ചോദിക്കുന്നു.

honey

ഒരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം കഴിക്കുന്നു, പിന്നീട് അയാളെ ഇഷ്ടപ്പെടാന്‍ ശ്രമിക്കുന്നു. സ്‌നേഹം, പ്രണയം, എന്നൊക്കെ പറഞ്ഞാല്‍ അത് സംഭവിക്കേണ്ട കാര്യമാണ്. പക്ഷേ അത്തരമൊരു ഓപ്ഷന്‍ എനിക്കിപ്പോഴില്ലെന്നാണ് ഹണി വ്യക്തമാക്കുന്നത്.

അത്ര പെട്ടെന്ന് ഒരാളെ വിശ്വസിക്കാന്‍ പ്രയാസമാണ്. മാത്രമല്ല നല്ലൊരു സൗഹൃദം ഉണ്ടാക്കി എടുക്കാന്‍ പോലും വലിയ ബുദ്ധിമുട്ടാണ് തനിക്ക്. അതുകൊണ്ടാണ് ഇതുവരെ ഒരു റിലേഷന്‍ഷിപ്പിലേക്ക് താന്‍ എത്താത്തത്. എന്നെങ്കിലും ഞാനതിലേക്ക് എത്തിയേക്കാമെന്നും നടി വ്യക്തമാക്കുന്നു.

പെട്ടെന്ന് ആത്മവിശ്വാസം ഇല്ലാതാകുന്ന ആളാണ് ഞാന്‍. പക്ഷേ അത് പരിഹരിച്ച് മുന്നോട്ട് പോകാന്‍ എനിക്ക് പറ്റും. ഞാന്‍ എന്നെ തന്നെ ബൂസ്റ്റ് ചെയ്താണ് മുന്നോട്ട് പോകുന്നത്. പലപ്പോഴും കഥാപാത്രങ്ങള്‍ കിട്ടുമ്പോള്‍ ഞാനിത് ചെയ്താല്‍ ശരിയാകുമോ എന്ന തോന്നലുണ്ടാകും. പക്ഷേ എനിക്കിത് പറ്റുമെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കും.

ഒറ്റയടിക്ക് ഒരു കഥ കേട്ട് ഇതെനിക്ക് പറ്റുമെന്ന് പറയാനുള്ള ആത്മവിശ്വാസം ഇപ്പോഴുമില്ല. ഈ സംഘര്‍ഷം എപ്പോഴും മനസില്‍ നടന്ന് കൊണ്ടിരിക്കും. അതുപോലെ നോ പറയുന്നതും അത്ര എളുപ്പമല്ല. നമുക്ക് നോക്കാം, ആലോചിക്കട്ടെ എന്നൊക്കെയേ പറയാന്‍ പറ്റൂ. അങ്ങനെ പറഞ്ഞിട്ട് പെട്ട് പോയ സാഹചര്യങ്ങളും തന്റെ ജീവിതത്തിലുണ്ടെന്ന് ഹണി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker