ജീവിതത്തില്‍ കൈത്താങ്ങ് മോഹന്‍ലാല്‍?തുറന്ന് പറഞ്ഞ് ഹണിറോസ് വിവാഹം കഴിക്കില്ലെന്ന തീരുമാനത്തെ കുറിച്ചും താരം
കൊച്ചി:മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്റര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് ഗംഭീര പ്രതികരണം നേടിയെടുത്തിയിരിക്കുകയാണ് ഹണി റോസ്. അതിന് പുറമേ ഉദ്ഘാടനങ്ങളിലും മറ്റുമായി എത്താറുള്ള ഹണിയുടെ ഫോട്ടോസും വൈറലാണ്. ഇതിനിടയില്‍ താന്‍ വിവാഹം കഴിക്കില്ലെന്നും ജീവിതത്തില്‍ വിവാഹമേ വേണ്ടെന്നും തരത്തില്‍ ഹണി റോസ് പറഞ്ഞതായി ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു.
എന്തുകൊണ്ടാണ് നടി വിവാഹത്തിനോട് നോ പറഞ്ഞതെന്ന് അറിയാന്‍ ആരാധകരും ആകാംഷയിലായിരുന്നു. ഒടുവില്‍ നടി തന്നെ ഇതേ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഒപ്പം മോഹന്‍ലാലിന്റെ പേരില്‍ പ്രചരിച്ച മോശം വാര്‍ത്തയിലും നടി തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.
‘ഒരാള്‍ പ്രശസ്തിയിലേക്ക് എത്തിയാല്‍ പണ്ട് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും പ്രചരിപ്പിക്കാന്‍ തുടങ്ങും. വിവാഹിതയാവാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ എപ്പോഴാണ് പറഞ്ഞതെന്ന് ഓര്‍മ്മയില്ല. ചിലപ്പോള്‍ കരിയറിന്റെ തുടക്കത്തില്‍ പറഞ്ഞിട്ടുണ്ടാകാം. മനുഷ്യരല്ലേ മനോഭാവം മാറുമല്ലോ, വിവാഹിതയാകാന്‍ താല്‍പര്യമില്ലെന്നൊന്നും ഇന്ന് ഞാന്‍ പറയില്ലെന്നാണ്’, ഹണി ഉറപ്പിച്ച് പറയുന്നത്. മാത്രമല്ല വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും നടി വ്യക്തമാക്കുന്നു.
‘നിലവില്‍ തനിക്ക് പ്രണയമൊന്നുമില്ല. എങ്കിലും പ്രണയത്തെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. എനിക്ക് ഇഷ്ടം തോന്നുന്നൊരു വ്യക്തി വന്നാല്‍ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യും. നല്ലൊരു പ്രണയ ചിത്രത്തിന്റെ ഭാഗമാവണമെന്ന ആഗ്രഹവും തനിക്കുണ്ടെന്നും, അങ്ങനൊരു മുഴുനീള വേഷം ചെയ്യണമെന്നുണ്ടെന്നും’ ഹണി പറയുന്നു. അടുത്ത കാലത്ത് മോഹന്‍ലാലിന്റെയും തന്റെയും പേരില്‍ പ്രചരിച്ച ഒരു വാര്‍ത്തയെ കുറിച്ചും നടി വെളിപ്പെടുത്തി.
‘എന്നെങ്കിലും തുറന്ന് പറയണമെന്ന് കരുതിയിരുന്നൊരു കാര്യം കൂടിയുണ്ടെന്ന് ഹണി റോസ് പറയുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ ഒരു പ്രസ്താവന കറങ്ങി നടന്നിരുന്നു. മോഹന്‍ലാല്‍ സാര്‍ എന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലും കൈത്താങ്ങ് ആയിരുന്നെന്ന് ഞാന്‍ പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ആരൊക്കെയോ അയച്ച് തന്നു. ഇങ്ങനൊരു സ്‌റ്റേറ്റ്‌മെന്റ് ഞാനെവിടെയും പറഞ്ഞിട്ടില്ല. അങ്ങനൊരു പ്രസ്താവന പറയേണ്ട സാഹചര്യവും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല’,.
‘ഇതൊക്കെ ആര് ഉണ്ടാക്കി വിടുന്നു എന്നറിയില്ല. ഇതൊക്കെ കണ്ടാല്‍ ലാല്‍ സാറിന് എത്രത്തോളം ബുദ്ധിമുട്ടുണ്ടാവുമെന്ന ചിന്തയും എന്നെ വിഷമിപ്പിച്ചു. ഈ കുട്ടി എന്താണ് ഇങ്ങനെ പറയുന്നതെന്ന് അദ്ദേഹം കരുതില്ലേ?’, ഹണി ചോദിക്കുന്നു.
‘ആദ്യം കേസ് കൊടുക്കാമെന്ന് കരുതിയെങ്കിലും ലാല്‍ സാര്‍ കൂടി ഉള്‍പ്പെടുന്നത് കൊണ്ട് വേണ്ടെന്ന് വച്ചു. ഇങ്ങനൊരു വാര്‍ത്ത കറങ്ങി നടക്കുന്നുണ്ടെന്നും ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ലാല്‍ സാറിന് മെസേജ് അയച്ച് പറഞ്ഞിരുന്നു. ”അത് വിട്ടേക്കൂ കുട്ടി, ഇതൊക്കെ പാര്‍ട്ട് ഓഫ് ദ് ഗെയിം ആണ്, ശ്രദ്ധിക്കാന്‍ പോവേണ്ടെന്നാണ്”, അദ്ദേഹത്തിന്റെ മറുപടിയെന്നും’, ഹണി പറയുന്നു.