KeralaNews

കോട്ടയം ശീമാട്ടിയില്‍ സ്ത്രീകളുടെ ചേഞ്ചിങ് റൂമില്‍ ഒളിക്യാമറ! മൊബൈല്‍ ക്യാമറ സ്ഥാപിച്ചത് ജീവനക്കാരന്‍; പിടികൂടിയ മൊബൈലില്‍ 17 സ്ത്രീകള്‍ വസ്ത്രം മാറുന്ന വീഡിയോ

കോട്ടയം: കോട്ടയം നഗരമധ്യത്തിലെ ശീമാട്ടി വസ്ത്രവ്യാപാരശാലയില്‍ സ്ത്രീകളുടെ ചേഞ്ചിങ് റൂമില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന്‍ പിടിയില്‍. ശീമാട്ടിയിലെ ജീവനക്കാരനായ കാരാപ്പുഴ വെള്ളപ്പനാട്ടില്‍ രജിത്കുമാറിന്റെ മകന്‍ നിധിന്‍ കുമാറി(30)നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഇവിടെ എത്തിയ 17 സ്ത്രീകള്‍ വസ്ത്രം മാറുന്ന വീഡിയോ ഇയാള്‍ തന്റെ മൊബൈല്‍ ക്യാമറ ഒളിച്ചു വച്ചു പകര്‍ത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കോട്ടയം നഗരത്തിലെ പ്രമുഖ അഭിഭാഷകയാണ് പ്രതിയെ കൈയ്യോടെ പിടികൂടിയത്. ഇവര്‍ വസ്ത്രം മാറുന്നതിനിടെ തൊട്ടടുത്ത ചേഞ്ചിങ് റൂമില്‍ നിന്നു മൊബൈല്‍ ക്യാമറയും കയ്യും കണ്ടതോടെയാണ് സംഭവം പുറത്തായത്.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കോട്ടയം നഗരത്തിലെ പ്രമുഖ അഭിഭാഷക യുവതി ശീമാട്ടിയില്‍ വസ്ത്രം വാങ്ങാന്‍ എത്തിയതായിരുന്നു. ഇവര്‍ ഇവിടെ എത്തി ചുരിദാര്‍ വാങ്ങിയ ശേഷം ചേഞ്ചിംങ് റൂമില്‍ കയറി വസ്ത്രം മാറ്റി ധരിക്കാനൊരുങ്ങുന്നതിനിടെ, തൊട്ടടുത്ത ചേഞ്ചിങ് റൂമില്‍ നിന്നും മൊബൈലും, കയ്യും കാണുകയായിരുന്നു. ഇതേ തുടര്‍ന്നു ഇവര്‍ ഉടന്‍ തന്നെ ചേഞ്ചിങ് റൂമില്‍ നിന്നും പുറത്തിറങ്ങി തൊട്ടടുത്ത ചേഞ്ചിങ് റൂമിന്റെ വാതിലില്‍ കൊട്ടി വിളിച്ചു.

എന്നാല്‍, ഉള്ളില്‍ നിന്നും പൂട്ടിയ മുറി ആദ്യം തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്നു ഇവര്‍ ബഹളം വച്ചതോടെ മുറി തുറന്ന് ഉള്ളിലുണ്ടായിരുന്ന ജീവനക്കാരന്‍ പുറത്തിറങ്ങിയെത്തി. ഇയാളുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഈ അഭിഭാഷക തന്നെ പിടിച്ചു വാങ്ങി പരിശോധിച്ചു. ഇതോടെയാണ് ഇയാളുടെ ഫോണില്‍ നിന്നും 17 ഓളം സ്ത്രീകളുടെ വീഡിയോകള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഇവര്‍ ഷോറൂമിന്റെ മാനേജരെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ തന്റെ മുറിയിലെത്തി പരാതി ബോധിപ്പിക്കാനാണ് അഭിഭാഷകയോട് മാനേജര്‍ പറഞ്ഞത്. ഇതോടെ അഭിഭാഷക ഭര്‍ത്താവിനെയും വെസ്റ്റ് പോലീസിനെയും വിവരം അറിയിക്കുകയായിരിന്നു. വെസ്റ്റ് പോലീസ് സ്ഥലത്ത് എത്തി ജീവനക്കാരനെ കസ്റ്റഡിയില്‍ എടുക്കുകയായിരിന്നു.

പ്രതിയെ രക്ഷിക്കാന്‍ ശീമാട്ടി മാനേജ്‌മെന്റ് ഇടപെടുന്നതായും ആരോപണമുണ്ട്. കേസ് എടുക്കാതിരിക്കാന്‍ പോലീസിനുമേല്‍ അമിത സമ്മര്‍ദം ചെലത്തിയതായും പറയപ്പെടുന്നു. മണിക്കൂറുകള്‍ നീണ്ട സമ്മര്‍ദനത്തിനൊടുവില്‍ ഞായറാഴ്ച ഉച്ചയോടെയാണ് പോലീസ് പ്രതിയ്ക്കെതിരെ കേസെടുത്തത്. പരാതിക്കാരെ സ്വാധീനിക്കാനും പരാതി ഇല്ലാതാക്കാനുമുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button