Home-bannerKeralaNewsRECENT POSTS
ഇരുചക്ര വാഹനയാത്രക്കാര്‍ ശ്രദ്ധിക്കുക! തിങ്കളാഴ്ച മുതല്‍ ഹെല്‍മെറ്റ് ഇല്ലാതെ നിരത്തിലിറങ്ങിയാല്‍ എട്ടിന്റെ പണികിട്ടും; പോലീസ് പരിശോധന കര്‍ശനമാക്കുന്നു
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഇരു ചക്രവാഹനങ്ങളിലെ ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കാനൊരുങ്ങി പോലീസ്. ഇരുചക്രവാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും പരിശോധന കര്‍ശനമായിരുന്നില്ല.
ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനാണു പോലീസ് ഇതുവരെ പ്രാധാന്യം നല്‍കിയിരുന്നത്. ഇത് അവസാനിപ്പിച്ചു നടപടികളിലേക്കു കടക്കാനാണു പോലീസിന്റെ തീരുമാനം.
ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു. കനത്ത പിഴയാണ് ഇവര്‍ക്കു ചുമത്തുക. സംസ്ഥാനത്തുടനീളം ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കുമെന്നും പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News