ന്യൂഡല്‍ഹി: ചൂടിന് ആശ്വാസമായി ഡല്‍ഹിയില്‍ ശക്തമായ മഴ. മഴയ്ക്കൊപ്പം ആലിപ്പഴം പൊഴിയുന്നതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴം പൊഴിയാനും ശക്തമായ മഴ പെയ്യാനും തുടങ്ങിയത്.
വൈകുന്നേരത്തോടെ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. രാവിലെ മുതല്‍ മഴമേഘങ്ങള്‍ ഉണ്ടായിരുന്നു. 16.4 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില. 27 ഡിഗ്രി സെല്‍ഷ്യസാണ് കൂടിയ താപനില.
അതെസമയം മഴയും ആലിപ്പഴം വീഴ്ചയും ശക്തമായതോടെ ഡല്‍ഹിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. കൂടാതെ ഡല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉണ്ട്. മഴ കനത്താല്‍ ആരോഗ്യവകുപ്പിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രയാസമാകും എന്ന ആശങ്ക ഇപ്പോള്‍ ഉയരുന്നുണ്ട്.
Delhi: Rain lashes parts of the city; visuals from Rajpath and Parliament street. pic.twitter.com/NdiWBdvTZN
— ANI (@ANI) March 14, 2020