Featuredhome bannerNationalNews
ഡല്‍ഹിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; ആശങ്ക
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ഡല്‍ഹിയില്‍ ഇന്നലെ കൊവിഡ് ബാധിച്ചത് 88 ആരോഗ്യ പ്രപര്‍ത്തകര്‍ക്കാണ്. ഡല്‍ഹി മാക്സ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 13 ആയി. ഡല്‍ഹി മാക്സ് ആശുപത്രിയില്‍ മാത്രം 33 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
മുംബൈ കഴിഞ്ഞാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഡല്‍ഹിയാണ്. അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ഡല്‍ഹിയില്‍ എട്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി പോസിറ്റീവായി. അതോടെ കൊവിഡ് സ്ഥിരീകരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ എണ്ണം 32 ആയി.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 934 കൊവിഡ് മരണങ്ങളാണ്. ആകെ 29,435 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News