കൊച്ചി: കൊവിഡ് ബാധ അതിജീവിച്ച കുട്ടികളെ നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. കൊവിഡ് ബാധിതരായ കുട്ടികളില്‍ ഭാവിയില്‍ ഉണ്ടാവാന്‍ ഇടയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രതിരോധമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം.
പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ ഭാഗമാണ് ഇത്. കൊവിഡിനെ അതിജീവിച്ച കുട്ടികളുടെ സമഗ്ര വിവരശേഖരണം ഇതിനായി ആരംഭിച്ചു. കൊവിഡ് മുക്തരായവരില്‍ 10 ശതമാനം പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കൂട്ടികള്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്.
ഗര്‍ഭിണിയായിരിക്കെ കൊവിഡ് ബാധിച്ചവര്‍ക്ക് ജനിച്ച കുട്ടികളേയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തും. അമ്മയ്ക്ക് പോസിറ്റീവ് ആയിട്ടും കുഞ്ഞിന് നെഗറ്റീവ് ആയാല്‍ അവരേയും നിരീക്ഷിക്കും. കൊവിഡ് അതിജീവിച്ച കുട്ടികളില്‍ പൊതുവായ ആരോഗ്യ പ്രശ്നങ്ങള്‍ കാണുന്നുണ്ടോ എന്നായിരിക്കും നോക്കുക.