കരുനാഗപ്പള്ളിയില്‍ ഒന്നരക്കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേര്‍ പിടിയില്‍. ചവറ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. നിരോധിത പുകയില ഉത്പന്നങ്ങളായ പാന്‍പരാഗ്, ശംഭു, തുടങ്ങിയവയുടെ 100 ചാക്കോളം ഉല്‍പ്പന്നങ്ങളാണ് കരുനാഗപ്പള്ളി സി.ഐ ഷാഫി, എസ്.ഐമാരായ അലോഷ്യസ് അലക്‌സാണ്ടര്‍, ശിവകുമാര്‍, സിവില്‍ പോലീസുകാരായ രാജീവ്, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രാത്രിയില്‍ റെയ്ഡ് നടത്തി പിടികൂടിയത്.
ഇടക്കുളക്കുളങ്ങര മാമൂട് ജംഗ്ഷന് സമീപമുള്ള ഒരു വാടകവീട്ടിലാണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഒരു ഓട്ടോറിക്ഷയും കാറും ഒരു ടെമ്പോട്രാവലറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിനുള്ളിലെ മുറികളിലാണ് ലഹരിവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. അടുത്തിടെയാണ് സംഘം ഇടക്കുളങ്ങരയിലെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിപണനം നടത്തിവന്നതെന്നാണ് പോലീസിന് രഹസ്യ വിവരം ലഭിച്ചിരിന്നു.