KeralaNews

രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊച്ചിയില്‍ ഹാം റേഡിയോ കണ്‍ട്രോള്‍ റൂം തുടങ്ങി

കൊച്ചി: രക്ഷാ ദൗത്യം പുരോഗമിക്കുന്ന രാജമലയില്‍ നിന്നുള്ള ആശയവിനിമയം ദുഷ്‌കരമായ സാഹചര്യത്തില്‍ കൊച്ചി കടവന്ത്ര ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ ഹാം റേഡിയോ കണ്‍ട്രോള്‍ റൂം തുടങ്ങി. സന്ദേശങ്ങള്‍ കൈമാറുന്നതിനും, രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ഏറെ സഹായകമാകുന്നതാണ് ഹാം റേഡിയോ. സിവിലിയന്‍ സേന അംഗങ്ങളാണ് ഹാം റേഡിയോ കൈകാര്യം ചെയ്യുന്നത്.

രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്ന രാജമലയില്‍ ദൗത്യം ഏകോപിപ്പിക്കുന്നതില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി പര്യാപ്തമല്ലാത്ത വാര്‍ത്ത വിനിമയ സൗകര്യമായിരുന്നു. ദിവസങ്ങളായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതും മൊബൈല്‍ റേഞ്ചിന്റെ അപര്യാപ്തയും കാരണം ദുരന്തവിവരം പുറംലോകം അറിയാന്‍ മണിക്കൂറുകള്‍ എടുത്തു. ഇതിനൊരു പരിഹാരമെന്നോണമാണ് കടവന്ത്ര ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ ഹാം റേഡിയോ കണ്ട്രോള്‍ റൂം സൗകര്യം തുടങ്ങിയത്.

റേഡിയോ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ടുള്ള ഈ സൗകര്യം ഉപയോഗിച്ച് തുടങ്ങിയതോടെ വാര്‍ത്ത വിനിമയ സംവിധാനം തകര്‍ന്ന രജമലയിലെ രക്ഷാ പ്രവര്‍ത്തകരും അഗ്നി ശമനസേന നിലയങ്ങളിലുള്ള ഉദ്യാഗസ്ഥരും തമ്മിലുള്ള ആശയ വിനിമയം വേഗത്തിലായതായി ജില്ലാ ഫയര്‍ ഓഫീസര്‍ ജോജി ജെയിംസ് പറഞ്ഞു.

ആശയ വിനിമയം ദുഷ്‌കരമായ സാഹചര്യങ്ങളില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിനും രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും സഹായകമാണ് ഹാം റേഡിയോ. സിവിലിയന്‍ സേനാംഗങ്ങളാണ് ഹാം റേഡിയോ സംവിധാനം കൈകാര്യം ചെയ്യുന്നത്. 2004ല്‍ ഉണ്ടായ സുനാമിയില്‍ ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കുന്നതിനും ഗുജറാത്ത് ഭൂചലന സമയത്തും ഹാം റേഡിയോ ഉപയോഗിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button