KeralaNewsRECENT POSTS
കളിയിക്കാവിളയില്‍ എ.എസ്.ഐ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു
കൊച്ചി: കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍നിന്നാണ് തോക്ക് കണ്ടെടുത്തത്. കേസിലെ മുഖ്യപ്രതികളായ ഷമീം, തൗഫീഖ് എന്നിവരെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കൊച്ചിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് തോക്ക് കണ്ടെടുത്തത്.
പ്രതികളെ പത്തു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. നേരത്തേ, പ്രതികള്‍ക്ക് തോക്ക് നല്‍കിയ ഇജാസ് പാഷയെ ബംഗളൂരുവില്‍വച്ച് കര്‍ണാടക പോലീസ് പിടികൂടിയിരുന്നു. നിരോധിത സംഘടനയായ അല്‍ ഉമ്മയുടെ പുതിയ രൂപമായ തമിഴ്‌നാട് നാഷണല്‍ ലീഗിന്റെ പ്രവര്‍ത്തകനാണ് ഇയാള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News