CrimeNationalNewsRECENT POSTS
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റു; മുത്തശ്ശി അറസ്റ്റില്‍
ചെന്നൈ: കൂലിത്തൊഴിലാളിയായ പിതാവിന്റെയും മനോദൗര്‍ബല്യമുള്ള മാതാവിന്റെയും അറിവില്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍. പതിമൂന്നും പതിനാലും വയസ്സുള്ള പേരക്കുട്ടികളെയാണ് ഇവര്‍ വിറ്റത്. സാമ്പത്തിക പ്രയാസം നേരിട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ വിറ്റതെന്നാണ് വിജയലക്ഷ്മി മൊഴി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ നവംബര്‍ 20ന് ആണു കുട്ടികളെ കാണാതായത്. ഇടനിലക്കാരന്‍ മുഖേന ഓരോ കുട്ടിക്കും 10,000 രൂപവീതം വാങ്ങിയാണു വില്‍പന നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. പെണ്‍കുട്ടികളെ തിരുപ്പൂരിലെ സ്വകാര്യ ഫാക്ടറിയില്‍ നിന്നു മോചിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News