EntertainmentRECENT POSTS
യുവാക്കളെ പോലും വെല്ലുന്ന കിടിലന്‍ ഡാന്‍സുമായി മുത്തശ്ശി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
യുവാക്കളെ പോലും വെല്ലുന്ന മുത്തശ്ശിയുടെ കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഗര്‍ഭ നൃത്തത്തിന് ചുവടുകള്‍വെക്കുന്ന മുത്തശ്ശിയാണ് സോഷ്യല്‍ മീഡിയകളിലെ ഇപ്പോഴത്തെ താരം.
കഥക് നര്‍ത്തകനായ ദേവേഷ് മിര്‍ചന്ദാനിയാണ് മുത്തശിയുടെ വീഡിയോ പങ്കുവച്ചത്. ഒരു യുവസംഘത്തോടൊപ്പമാണ് മുത്തശ്ശിയുടെ ചുവടുകള്‍ വയ്ക്കുന്നത്. കാണികള്‍ മുത്തശ്ശിയെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം, മുത്തശ്ശിയുടെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News