തെലങ്കാന: കരിംനഗറില്‍ ഒരുമാസം പ്രായമുള്ള പേരക്കുട്ടിയെ മുത്തശ്ശി 1.10 ലക്ഷം രൂപയ്ക്ക് വിറ്റു. പണത്തിന് ആവശ്യം വന്നതിനെ തുടര്‍ന്നാണ് കുഞ്ഞിനെ വിറ്റതെന്ന് സ്ത്രീ മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ കുട്ടിയുടെ പിതാവ് പരാതി നല്‍കി.
പരാതി പരിശോധിച്ച കമ്മറ്റി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മയ്ക്കും കുഞ്ഞിനെ വാങ്ങിയ ആള്‍ക്കും എതിരെ വീനവങ്ക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കുഞ്ഞിനെയും അമ്മയെയും കരിംനഗറിലെ ശിശുസംരക്ഷണ സമിതിയിലേക്ക് അയച്ചതായി പോലീസ് വ്യക്തമാക്കി. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടന്നുവരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News