Home-bannerKeralaNewsRECENT POSTS
പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് കേരളത്തിന് മാറി നില്‍ക്കാനാവില്ലെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ഒരു സമുദായത്തെയും ലക്ഷ്യം വെച്ചല്ലെന്നും കേരളത്തിന് മാറി നില്‍ക്കാനാവില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ജനങ്ങള്‍ക്ക് എന്ത് പ്രശ്‌നമുണ്ടായാലും സംരക്ഷകരായി കോടതിയുണ്ട്.
ബില്‍ സംബന്ധിച്ച് ആശയങ്കുടെ ആവശ്യമില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കരുതേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനു വിപരീതമായ നിലപാടാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News