ബാലേട്ടന്റെ മക്കള്‍ വല്യകുട്ടികളായി,മോഹന്‍ലാലിന്റെ മക്കളായി അഭിനയിച്ച ഗോപികയുടെയും കീര്‍ത്തനയും എവിടെയാണെന്നറിയണ്ടേ
വി എം വിനു സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു ബാലേട്ടന്‍.2003ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയ രണ്ട് പേര്‍ മോഹന്‍ലാലിന്റെ രണ്ട് മക്കളെ അവതരിപ്പിച്ച കുട്ടികളായിരുന്നു.ഗോപികയും കീര്‍ത്തനയും. ഈ ചിത്രത്തില്‍ മാത്രമല്ല കുറച്ചനേകം ചിത്രങ്ങളില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട്.
ശിവത്തില്‍ ബിജു മേനോന്റെ മകളായും മയിലാട്ടത്തില്‍ രംഭയുടെ കുട്ടിക്കാലം അവതരിപ്പിച്ചതും ഗോപികയാണ്.സീതാകല്ല്യാണത്തില്‍ സിദ്ദിഖിന്റെ മകളായിട്ടും പാഠം ഒന്ന് ഒരു വിലാപത്തിലും സദാനന്ദന്റെ സമയത്തിലും സഹോദരി കീര്‍ത്തന അഭിനയിച്ചു.
രണ്ട് പേരുടെയും പുതിയ ലുക്ക് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.ഡോക്ടറാണ് ഗോപിക ഇപ്പോള്‍.ബലേട്ടനില്‍ അഭിനയിച്ചതിന് ശേഷം പിന്നീട് വേറെ സിനിമകളിലേക്ക് വിളിച്ചെങ്കിലും പോയില്ല.
പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. എസ്.ഡി.എം കോളേജില്‍ നിന്ന് ബി.എ.എം.എസ് പാസായി. ഇപ്പോള്‍ അവിടെ തന്നെ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നു. സിനിമയോട് ഇഷ്ടമുണ്ട്. എങ്കിലും പഠനത്തിനാണ് ഞാന്‍ ഏറ്റവും പ്രധാന്യം നല്‍കുന്നത്,ഗോപിക പറയുന്നു.അനിയത്തി കീര്‍ത്തന എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.