CrimeKeralaNews

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം,രണ്ട് പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം (Thiruvananthapuram) ബാലരാമപുരത്ത് ഗുണ്ടാ ആക്രമണം (Goonda attack). ലഹരിക്കടിമകളായ യുവാക്കള്‍ വാഹനങ്ങള്‍ തകര്‍ത്തു. രണ്ട് പേര്‍ക്ക് വെട്ടേറ്റതായും പറയുന്നു. ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് പത്തിലധികം വാഹനങ്ങള്‍ തകര്‍ത്തത്. ഒന്‍പത് ലോറിയും മൂന്നു കാറും നാല് ബൈക്കുമാണ് തകര്‍ത്തത്.

എരുവാത്തൂര്‍, റസ്സല്‍പുരം ഭാഗത്താണ് സംഭവം. ആക്രണണത്തിനിടെ വാഹന യാത്രക്കാര്‍ക്കും പരിക്കേറ്റു. കാര്‍ യാത്രക്കാരനായ ജയചന്ദ്രന്‍, ബൈക്ക് യാത്രക്കാരിയായ ഷീബാ കുമാരി എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പൊലീസ് പിന്തുടരുന്നതിനിടെ ബൈക്ക് ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിടെ നരുവാമൂട് സ്വദേശി മിഥുനെ പൊലീസ് പിടികൂടി. പ്രതി ലഹരിക്കടമയാണെന്ന് പൊലീസ് പറഞ്ഞു. കൂട്ടു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി ബാലരാമപുരം പൊലീസ് അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button