മുംബൈ:നമ്മുടെ യാത്രകൾക്ക് ഏറ്റവും സുഖകരവും, സൗകര്യപ്രദവും ആക്കാനാണ് നാം എന്നും ആഗ്രഹിക്കാറുള്ളത്. അതിനായി ഇക്കാലത്ത് മികച്ച സാങ്കേതിക വിദ്യകളുടെ സഹായം ലഭ്യമാവാനും ഒട്ടും പ്രയാസമില്ല. അത്തരത്തിൽ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും, അവരെ സഹായിക്കാനുമായി വിപണിയിലുള്ള പ്രധാന സാങ്കേതിക വിദ്യകളിൽ ഒന്നാണ് ഗൂഗിൾ മാപ്പ്. കേവലമൊരു മാപ്പ് അല്ലെങ്കിൽ വഴി കണ്ടെത്താനുള്ള മാർഗം എന്നതിലുപരി ഒരുപാട് ഗുണങ്ങളാണ് ഈ സംവിധാനത്തിലുള്ളത്.
അത്തരത്തിൽ കഴിഞ്ഞ കാലങ്ങളിൽ വളരെയധികം ഫീച്ചറുകൾ ഈ ആപ്പിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഗൂഗിൾ മാപ്പ് ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. മറ്റൊന്നുമല്ല, കാലങ്ങളായി ഇന്ത്യയിലെ ഉപയോക്താക്കൾ ആവശ്യപ്പെടുന്ന ഒരു ഫീച്ചർ ഇവിടേക്ക് എത്തുകയാണ്.
ഗൂഗിൾ മാപ്‌സ് അടുത്തിടെയാണ് ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഇതിൽ യാത്രയ്ക്കിടെ ഇന്ധനം ലാഭിക്കാൻ ലക്ഷ്യമിടുന്നു. ഇക്കോ ഫ്രണ്ട്ലി റൂട്ടിംഗ് എന്നറിയപ്പെടുന്ന ഈ ഫീച്ചർ 2022 സെപ്റ്റംബറിലാണ് ആദ്യമായി അവതരിപ്പിച്ചത്. തുടക്കത്തിൽ യുണൈറ്റഡ് സ്‌റ്റേറ്റ്സ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിൽ മാത്രമായിരുന്നു ഇത് ലഭ്യമായത്.
ഇപ്പോഴിതാ ഏറ്റവും പുതിയ സംഭവ വികാസത്തിന് ഒടുവിൽ ഇന്ത്യൻ ഉപയോക്താക്കൾക്കും ‘സേവ് ഫ്യുവൽ’ ഓപ്ഷൻ ലഭ്യമാണ്. ഈ ഫീച്ചർ ഗൂഗിൾ മാപ്‌സ് ആപ്ലിക്കേഷനിൽ നമ്മൾ സ്വമേധയാ പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. വാഹനത്തിൻ്റെ എഞ്ചിൻ കോൺഫിഗറേഷനും മറ്റ് വശങ്ങളും അടിസ്ഥാനമാക്കി കണക്കാക്കുന്ന ഇന്ധന ക്ഷമത അല്ലെങ്കിൽ ഊർജ്ജ കാര്യക്ഷമത അറിയാൻ നമ്മെ ഇത് സഹായിക്കുന്നു.
ഇത്തരത്തിൽ ആപ്പ് കാര്യങ്ങൾ വിശകലനം ചെയ്‌തുകഴിഞ്ഞാൽ, കണക്കാക്കിയ സമയം പരിഗണിക്കുന്നതിലൂടെ മാത്രമല്ല, ഏറ്റവും ഊർജ്ജക്ഷമതയുള്ള ഓപ്ഷൻ തിരിച്ചറിയുന്നതിലൂടെയും ആപ്ലിക്കേഷൻ മികച്ച റൂട്ട് നമ്മുടെ മുൻപിൽ അവതരിപ്പിക്കും. അതിനാൽ, ഇത് ചിലപ്പോൾ വേഗമേറിയ റൂട്ടിൽ നിന്ന് വ്യത്യസ്‌തമായിരിക്കും.
ഈ ഫീച്ചർ ഓഫായിരിക്കുമ്പോൾ, ഊർജമോ ഇന്ധനക്ഷമതയോ കണക്കിലെടുക്കാതെ ഏറ്റവും വേഗതയേറിയ റൂട്ട് കണ്ടെത്താൻ മാത്രമേ ഗൂഗിൾ മാപ്‌സ് നിങ്ങളെ സഹായിക്കൂ. എന്നിരുന്നാലും, ഉപയോക്താക്കൾക്ക് എല്ലാ ഓപ്ഷനുകളിൽ നിന്നുമായി ഏറ്റവും ഇന്ധനക്ഷമതയുള്ള റൂട്ട് തിരഞ്ഞെടുക്കാൻ കഴിയും. അത് ഗ്രീൻ ലൈറ്റാൽ ഹൈലൈറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവും എന്നതാണ് പ്രത്യേകത.
ഗൂഗിൾ മാപ്പിൽ ‘സേവ് ഫ്യുവൽ’ ഓപ്‌ഷൻ ഉപയോഗിക്കേണ്ടത് ഇങ്ങനെ
1. ഗൂഗിൾ മാപ്‌സ് ആപ്ലിക്കേഷൻ എടുക്കുക
2. സെർച്ച് ബോക്‌സിൽ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിൻ്റെ പേര് നൽകുക അല്ലെങ്കിൽ മാപ്പിലെ സ്ഥലം ടാപ്പ് ചെയ്യുക
3. താഴെ ഇടതുവശത്ത് ലഭ്യമായ ‘ഡയറക്ഷൻസ്’ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക
4. ‘ചേഞ്ച് എഞ്ചിൻ ടൈപ്പ്’ എന്ന ഓപ്ഷൻ കണ്ടെത്താൻ മുകളിലേക്ക് സ്വൈപ്പ് ചെയ്യുക.