CrimeKeralaNews

കരിപ്പൂരില്‍ സിനിമയെ വെല്ലുന്ന രംഗങ്ങള്‍! സ്വര്‍ണ്ണക്കടത്ത് സംഘത്തെ പിന്തുടര്‍ന്ന ഡി.ആര്‍.ഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചു

മലപ്പുറം: കരിപ്പൂറില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ വധശ്രമം. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്.

സ്വര്‍ണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ബുള്ളറ്റിലും ഇന്നോവയിലുമായി ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വാഹനത്തെ പിന്തുടര്‍ന്നു. സ്വര്‍ണക്കടത്ത് സംഘത്തെ മറികടന്ന ഉദ്യോഗസ്ഥര്‍ ബുള്ളറ്റ് കുറുകെ വച്ചു. ഇതിനിടെയാണ് അപകടം നടന്നത്.

കള്ളക്കടത്ത് സംഘത്തിന്റെ വാഹനം ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് സമീപത്തുള്ള ചതുപ്പില്‍ വീണു. സ്വര്‍ണക്കടത്ത് സംഘത്തിലെ രണ്ടുപേരെ ഡിആര്‍ഐ പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button