കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നലെ വര്‍ധിച്ചതിനു പിന്നാലെ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 37,960 രൂപയായി താഴ്ന്നു. ഗ്രാമിന് 4745 രൂപയാണ് വില. ദേശീയ വിപണിയില്‍ തനിത്തങ്കത്തിന് 51,391 രൂപയാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,954.42 ഡോളറാണ് വില.
കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെ വില 240 രൂപ വര്‍ധിച്ചു 38,160 രൂപയിലെത്തിയിരുന്നു. സെപ്റ്റംബര്‍ ആറിന് സ്വര്‍ണവില 37,360 രൂപയായി കുറഞ്ഞതിന് ശേഷം വില കൂടുകയും കുറയുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. വിപണിയിലെ ചാഞ്ചാട്ടം തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്. ആഗോള വിപണിയില്‍ ഡോളര്‍ മൂല്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പലിശ നിരക്ക് സംബന്ധിച്ച യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം സ്വര്‍ണവിലയെ ബാധിച്ചു. 2023 വരെയെങ്കിലും പലിശ നിരക്ക് കുറഞ്ഞ നിലയില്‍ തുടരുമെന്ന് ഫെഡറല്‍ റിസര്‍വ് അറിയിച്ചിരുന്നു. ഇതോടൊപ്പം ആഗോള സാമ്ബത്തിക വീണ്ടെടുപ്പിനെക്കുറിച്ചുള്ള ആശങ്കകളും വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തുടര്‍ച്ചയായി കുറയുകയാണ്. സാമ്ബത്തിക മാന്ദ്യത്തിനൊപ്പം ഇത്തവണ കൊവിഡ് വ്യാപനം കൂടി സ്വര്‍ണ വിപണിയെ ബാധിച്ചു. ഈ സാമ്ബത്തിക വര്‍ഷത്തെ ആദ്യ നാല് മാസത്തില്‍ (ഏപ്രില്‍- ജൂലൈ 2020) കാലളവില്‍ ഇറക്കുമതിയിലെ ഇടിവ് 81 ശതമാനമാണ്. ജൂലൈ മാസത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.