കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞത്. 38,000 രൂപയാണ് പവന്റെ ഇന്നത്തെ വില.
19 ദിവസത്തിനിടെ ആഭ്യന്തര വിപണിയില്‍ പവന് 4,000 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏഴിന് പവന് 42,000 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. പിന്നീട് പലപ്പോഴായി വില കുറയുകയായിരുന്നു. അന്താരാഷ്ട്ര വിലയിലുണ്ടാകുന്ന ഇടിവാണ് സംസ്ഥാനത്തും വില കുറയാന്‍ കാരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News