കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായി. ഗ്രാം വില ഇരുപതു രൂപ കുറഞ്ഞ് 4205ല്‍ എത്തി. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 33,800 രൂപ ആയിരുന്നു കഴിഞ്ഞ ദിവസത്തെ പവന്‍ വില.
സംസ്ഥാനത്ത് സ്വര്‍ണ വില ഏതാനും ആഴ്ചകളായി ചാഞ്ചാട്ടത്തിലാണ്. മാസത്തിന്റെ തുടക്കത്തില്‍ 34,440ല്‍ എത്തിയ വില നാലു ദിവസം പിന്നിട്ടപ്പോഴേക്കും മാസത്തെ കുറഞ്ഞ നിരക്കായ 33,160ല്‍ എത്തി.
തുടര്‍ന്നുള്ള ദിവസങ്ങളിലും ഏറിയും കുറഞ്ഞുമാണ് വില രേഖപ്പെടുത്തിയത്. സ്വര്‍ണം വരുംദിവസങ്ങളിലും സ്ഥിരത പ്രകടിപ്പിക്കാനുള്ള സാധ്യതയില്ലെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News