കൊച്ചി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സംസ്ഥാനത്തു സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,515 രൂപയും പവന് 36,120 രൂപയുമായി.
ബജറ്റില്‍ സ്വര്‍ണത്തിന് തീരുവ കുറച്ച പ്രഖ്യാപനം വന്നതിന് പിന്നാലെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പവന് 400 രൂപയും കുറഞ്ഞിരുന്നു. ഇതോടെ രണ്ടു ദിവസത്തിനിടെ പവന് 680 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News