BusinessKeralaNewsRECENT POSTS
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിൽ
കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 27,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3400 രൂപയാണ് വില. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണ വില ഉയരുന്നതിന് കാരണമെന്നാണ് നിഗമനം. ആഗോളവിപണിയിലെ വിലവര്‍ദ്ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണ വില കൂടുന്നത്. ഒരാഴ്ചക്കുള്ളില്‍ 1520 രൂപയുടെ വര്‍ധനവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ബുധനാഴ്ച മാത്രം 400 രൂപയാണ് ഉയര്‍ന്നത്. ചൊവ്വാഴ്ച 200 രൂപ ഉയര്‍ന്ന് 26800 രൂപയായിരുന്നു സ്വര്‍ണവില.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News