BusinessNationalNews

ഇന്ത്യയിൽ എ ഐ കമ്പ്യൂട്ടിംഗിനായി ആഗോള സംരംഭം; റിലയൻസും എൻവിഡിയയും കൈകോർക്കും

ഇന്ത്യയിൽ എ ഐ കമ്പ്യൂട്ടിംഗിനായി ആഗോള സംരംഭം. റിലയൻസും എൻവിഡിയ കോർപ്പറേഷനും ഇതിനായി കൈ കോർക്കുന്നു. ഒരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറും ഇന്നൊവേഷൻ സെൻ്ററും നിർമ്മിക്കുന്നതിനാണ് ഇരു കമ്പനികളും ധാരണയായത്.റിലയൻസ് ഇൻഡസ്ട്രീസിൻ്റെ പുതിയ ഡാറ്റാ സെൻ്റർ എൻവിഡിയയുടെ ഏറ്റവും പുതിയ ബ്ലാക്ക്‌വെൽ എ ഐ ചിപ്പുകൾ ഉപയോഗിക്കും. എൻവിഡിയയ്ക്ക് ഇന്ത്യയിലുടനീളം ആറ് സ്ഥലങ്ങളിൽ ഇതിനോടകം സാന്നിധ്യമുണ്ട്.

പതിനായിരക്കണക്കിന് അത്യാധുനിക ജിപിയു, ഉയർന്ന പ്രകടനമുള്ള നെറ്റ്‌വർക്കിംഗ്, എഐ സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് എൻവിഡിയയുടെ കമ്പ്യൂട്ടിംഗ് സ്റ്റാക്ക്. എ ഐ ഇൻഫ്രാസ്ട്രക്ചറിനായി നിരവധി യുഎസ് സ്ഥാപങ്ങൾ, ക്ലൗഡ് ദാതാക്കൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി സഹകരിച്ച് കമ്പനി പ്രവർത്തിക്കുന്നു.

2024 ലെ എൻവിഡിയ എ ഐ ഉച്ചകോടിയിൽ ആണ് അംബാനിയും എൻവിഡിയ സിഇഒ ഹുവാങ്ങും തമ്മിൽ ധാരണയായത്. എ ഐ-യിലെ ഇന്ത്യയുടെ സാധ്യതയെക്കുറിച്ചും മുന്നേറ്റങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. റിലയൻസും എൻവിഡിയയും തമ്മിലുള്ള പങ്കാളിത്തം രാജ്യത്ത് ശക്തമായ എ ഐ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു. ആഗോള ഇൻ്റലിജൻസ് വിപണിയിൽ ഇന്ത്യയെ പ്രധാന സ്ഥാനത്തെത്തിക്കും.

ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി പുതിയ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാൻ റിലയൻസുമായി കൈകോർക്കുമെന്ന് ഹുവാങ് വ്യക്തമാക്കിയിരുന്നു. കൂട്ടുകെട്ടിൻ്റെ ഭാഗമായി ഒരു ഇന്നൊവേഷൻ സെൻ്ററും ഞങ്ങൾക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചിപ്പുകൾ രൂപകൽപ്പന ചെയ്യുന്നതിൽ ഇന്ത്യക്ക് ലോകോത്തര നിലവാരമുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാണ് എൻവിഡിഎ പ്രവർത്തിക്കുന്നത്. എൻവിഡിയയിൽ പ്രവർത്തിക്കുന്ന മൂന്നിലൊന്നും ഇന്ത്യക്കാരാണ്.

ഇന്ത്യ ഒരു പുതിയ ഇൻ്റലിജൻസ് യുഗത്തിൻ്റെ വക്കിലാണെന്നും വരും വർഷങ്ങളിൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയിലെ നേട്ടങ്ങൾ ലോകത്തെ അത്ഭുതപ്പെടുത്തുമെന്നും ഫയർസൈഡ് ചാറ്റിനിടെ അംബാനി പറഞ്ഞു. “ഞങ്ങൾ പുതിയ എഐ ഇൻ്റലിജൻസ് യുഗത്തിൻ്റെ പടിവാതിൽക്കലാണ്. ഇന്ത്യ ഏറ്റവും വലിയ ഇൻ്റലിജൻസ് വിപണികളിലൊന്നായിരിക്കും.

ഇന്ത്യ മികച്ച സിഇഒമാരെ മാത്രമല്ല എഐ സേവനങ്ങളും ലോകത്തിന് മുന്നിൽ എത്തിക്കും. അംബാനി പറഞ്ഞു. യുഎസിനും ചൈനയ്ക്കും പുറമെ 4ജി, 5ജി ബ്രോഡ്‌ബാൻഡ് സേവനങ്ങളുടെ വിപുലമായ നെറ്റ്‌വർക്കുകളുള്ള മികച്ച ഡിജിറ്റൽ കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചറുകളിൽ ഒന്ന് ഇന്ത്യയിലുണ്ടെന്നും ഹുവാങ് പറഞ്ഞു.

റിലയൻസ് ജിയോ ആഗോളതലത്തിൽ ഏറ്റവും വലിയ ഡാറ്റാ കമ്പനിയാണ്. യുഎസിൽ ഒരു ജിബിക്ക് 5 യുഎസ് ഡോളറാണെങ്കിൽ ഒരു ജിബിക്ക് വളരെ കുറഞ്ഞ നിരക്കിൽ ആണ് ഡാറ്റ വിതരണം ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker