KeralaNewsRECENT POSTSTop Stories
വിവാഹ സമ്മാനമായി സവാള! പണത്തിന്റെ അഹങ്കാരമെന്ന് സോഷ്യല്‍ മീഡിയ
രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ധാരാളം ട്രോളുകള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഒരു കിലോ ഉള്ളിക്ക് 100 രൂപയാണ് വില. രാജ്യത്ത് ഉള്ളി വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍ ഉള്ളി മോഷണം വരെ നടന്നു. ഇപ്പോള്‍ ഇതാ വിവാഹ സമ്മാനമായി ഉള്ളി നല്‍കിയതാണ് പുതിയ വാര്‍ത്ത. ആളുകള്‍ വിവാഹത്തിന് വരെ ഉള്ളി സമ്മാനമായി നല്‍കാന്‍ തുടങ്ങി.
ഫേസ്ബുക്കിലെ ‘ജിഎന്‍പിസി’ എന്ന ഗ്രൂപ്പിലാണ് ഒരു വിവാഹത്തിന് നവദമ്പതികള്‍ക്ക് സുഹൃത്തുക്കള്‍ സവാള, ഉള്ളി എന്നിവ സമ്മാനമായി നല്‍കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ‘ഇത്രയും ആര്‍ഭാടമോ’ എന്നാണ് പലരും നര്‍മ്മത്തോടെ ചോദിക്കുന്നത്. ‘ധൂര്‍ത്ത് അല്‍പ്പം കൂടുന്നുണ്ട്’ എന്നാണ് മറ്റ് ചിലരുടെ കമന്റ്. ‘പണത്തിന്റെ അഹങ്കാരം’ എന്ന അഭിപ്രായവും ചിലര്‍ രേഖപ്പെടുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News