കൊച്ചിയില്‍ അച്ഛന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി
കൊച്ചി: കൊച്ചിയില്‍ അച്ഛന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി. എറണാകുളം കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ പതിനഞ്ച് വയസ്സുകാരിയെയാണ് കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ മദ്യ വിതരണത്തിനെതിരെയും പരാമര്‍ശം ഉണ്ട്. മദ്യത്തില്‍ നിന്ന് ലഭിക്കുന്ന പണം മാത്രമാണ് സര്‍ക്കാരിന് ആവശ്യമെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടമ്പുഴ പിണവൂര്‍ക്കുടയില്‍ സുരേന്ദ്രന്റെ മകള്‍ അപര്‍ണ അച്ഛന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ അച്ഛന്റെ മദ്യ പാനം മൂലമുള്ള മനോവിഷമം വ്യക്തമാക്കുന്നുണ്ട്. അച്ഛന്റെ പേര് പറയാതെ മദ്യത്തിനെതിരെയും സര്‍ക്കാരിനെതിരെയുമാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. മദ്യത്തില്‍ നിന്ന് ലഭിക്കുന്ന പണം മാത്രമാണ് സര്‍ക്കാരിന് ആവശ്യമെന്നും കത്തില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ അച്ഛന്‍ സ്ഥിരമായി മദ്യപിച്ചു ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാരും വ്യക്താക്കി. സംഭവത്തില്‍ കുട്ടമ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.