മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് സ്വന്തം മരണം പ്രവചിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പെണ്‍കുട്ടി!
മരക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് സ്വന്തം മരണം പ്രവചിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട് പെണ്‍കുട്ടി. ബ്രസീലില്‍ നിന്നുള്ള ക്രിസ്റ്റ്യന്‍ കാര്‍വാലോ ഗുയിമറസ് എന്ന 17 വയസ്സുകാരിയാണ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അതിനെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഒരു മയക്കുമരുന്ന് സംഘത്തിന് 3000 ബ്രസീലിയന്‍ റിയാല്‍ ( 40000 രൂപ) കടം കൊടുക്കാനുണ്ടായിരുന്നതിന്റെ പേരിലാണിത്.
‘ഞാന്‍ എല്ലാവരോടും യാത്രപറയാന്‍ വന്നതാണ്. അല്‍പസമയത്തിനകം ഞാന്‍ മരിക്കും. ലൊക്കേഷന്‍ അവര്‍ അറിയിക്കും. അവിടെ എന്റെ മൃതദേഹം നിങ്ങള്‍ക്ക് കാണാനാകും” എന്നായിരുന്നു ഫേസ്ബുക്കില്‍ എഴുതിയിരുന്നത്. ഫെബ്രുവരി 13 നാണ് അവള്‍ കൊല്ലപ്പെട്ടത്. അടുത്ത ദിവസം ക്രിസ്റ്റ്യന്റെ ഫേസ്ബുക് അക്കൗണ്ടില്‍ നിന്നും കൊലയാളികള്‍ കൃത്യമായ ലൊക്കേഷന്‍ പോസ്റ്റ് ചെയ്തിരുന്നു.
”കമാന്‍ഡോ വെര്‍മെലോ” എന്ന ക്രിമിനല്‍ സംഘത്തെ കുറിക്കും വിധം ‘സി.വി’ എന്ന് പോസ്റ്റില്‍ എഴുതിയിരുന്നു. പോലീസിന് ഈ പെണ്‍കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് ഫെബ്രുവരി 12 നു തന്നെ അറിയാമായിരുന്നു. ഈ പോസ്റ്റുകളെല്ലാം തന്നെ ക്രിസ്റ്റ്യന്റെ പേരില്‍ യഥാര്‍ത്ഥ കൊലയാളി ചെയ്തതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്.