മുംബൈ:കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്കായി ഗൂഗിൾ ഫ്ലൈറ്റ്സ് (Google Flights) പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഒരു ബ്ലോഗ് പോസ്റ്റ് വഴിയാണ് ഗൂഗിൾ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ഫ്ലൈറ്റ് ടിക്കറ്റുകൾക്കായി അധികം പണം മുടക്കുന്നത് ഒഴിവാക്കാൻ സാധിക്കും. ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം തിരഞ്ഞെടുക്കുകയും ഏറ്റവും വില കുറഞ്ഞ ഫ്ലൈറ്റുകൾ ഏതൊക്കെയാണെന്ന് അറിയിക്കുകയും ചെയ്യുന്ന ഫീച്ചറാണ് ഗൂഗിൾ ഫ്ലൈറ്റ്സ് അവതരിപ്പിച്ചിരിക്കുന്നത്.
വില ട്രാക്ക് ചെയ്ത് അവ അലേർട്ടായി നൽകുന്നതും പ്രൈസ് ഗ്യാരണ്ടി ഓപ്‌ഷനും പോലുള്ള ഗൂഗിൾ ഫ്ലൈറ്റ്സിലെ നിലവിലുള്ള സ്യൂട്ട് ടൂളുകൾക്ക് പുറമേയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ട്രെൻഡ് ഡാറ്റ വിശ്വസനീയമായും സൂക്ഷ്മമായും വിശകലം നടത്തി ഉപയോക്താക്കൾക്ക് ആവർക്ക് ആവശ്യമുള്ള സമയങ്ങളിൽ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് ഫ്ലൈറ്റുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാനുള്ള സൌകര്യമാണ് ഗൂഗിൾ ഫ്ലൈറ്റ്സ് നൽകുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാകുന്നുവെന്ന് ഈ ഫീച്ചർ ഉറപ്പാക്കുന്നു.
ഉപയോക്താക്കൾക്ക് കൃത്യമായ സജഷൻസ് നൽകിയാണ് ഗൂഗിൾ ഫ്ലൈറ്റ്സിന്റെ പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത്. പരിഗണനയിലുള്ള ഫ്ലൈറ്റുകൾക്ക് സമാനമായ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ കാലയളവ് ഏതാണെന്ന് കണ്ടെത്തി അത് കൃത്യമായി അറിയിക്കുന്നു എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. നിങ്ങൾ ഒരു യാത്ര പ്ലാൻ ചെയ്താൽ ആ തിയ്യതിയിൽ ആവശ്യമായ ടിക്കറ്റ് സെർച്ച് ചെയ്താൽ ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ടിക്കറ്റ് എടുക്കാം.
ബുക്കിങ് കൺഫേം ചെയ്യുന്നതിന് മുമ്പ് ക്ഷമ കാണിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ടെങ്കിൽ യാത്രയ്ക്ക് മുമ്പുള്ള ഇത്തരം തിയ്യതികൾ ഉപയോക്താവിനെ അറിയിക്കുകയും ചെയ്യുകയാണ് പുതിയ ഫീച്ചർ ചെയ്യുന്നത്. യാത്ര പുറപ്പെടുന്ന തീയതിയോട് അടുത്തുള്ള വിലകൾ പരിശോധിച്ച് ഏറ്റവും കുറഞ്ഞ നിരക്ക് ഏത് ദിവസമാണ് ലഭിക്കുക എന്ന് അറിയിക്കും. ഡാറ്റ അധിഷ്ഠിത സ്ഥിതിവിവരക്കണക്കുകളുടെ ഈ ഇൻഫ്യൂഷൻ മികച്ച ഡീലുകൾ നേടാൻ യാത്രക്കാരെ സഹായിക്കും.
പുതുതായി “പ്രൈസ് ഗ്യാരന്റി” എന്ന ബാഡ്ജും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ഫ്ലൈറ്റ് റിസൾട്ടുകളിൽ കാണിച്ചിരിക്കുന്ന ഈ ബാഡ്ജിലൂടെ ഫ്ലൈറ്റ് പുറപ്പെടുന്നത് വരെ നിരക്കിൽ മാറ്റമില്ലാതെ തുടരുമെന്ന ഗൂഗിളിന്റെ ഉറപ്പാണ് സൂചിപ്പിക്കുന്നത്. വെറുതെയൊരു ഗ്യാരണ്ടി നൽകുക മാത്രമല്ല ഗൂഗിൾ ചെയ്യുന്നത്. ടേക്ക്ഓഫിന് മുമ്പുള്ള ദിവസങ്ങളിൽ വിമാനങ്ങളുടെ നിരക്കുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് എന്തെങ്കിലും വിലക്കുറവ് സംഭവിക്കുകയാണെങ്കിൽ ഉപഭോക്താവിന് കുറയുന്ന തുക ഉടനടി ഗൂഗിൾ പേ വഴി തിരികെ നൽകും.
ഓരോ യാത്രാ സാഹചര്യങ്ങൾക്കുമായി ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള മികച്ച സമയങ്ങളറിയാൻ ഗൂഗിളിന്റെ ഡാറ്റ ഉപയോഗിക്കുന്നു. ഡിസംബർ പകുതിയോടെ ആരംഭിക്കുന്ന യാത്രകളിൽ മികച്ച ഡീലുകൾ നേടുന്നതിനുള്ള കാലയളവ് ഒക്ടോബർ ആദ്യമായിരിക്കുമെന്നാണ് പുതിയ ഡാറ്റ വിശകലനം നൽകുന്ന ഫീച്ചറുകൾ. 2022 വരെയുള്ള ഡാറ്റ അനുസരിച്ച് ഏകദേശം 22 ദിവസം മുമ്പ് ലാസ്റ്റ് മിനുറ്റ് ബുക്കിങ് സാധ്യമായിരുന്നു. പുതിയ ഡാറ്റ വിശകലനം അനുസരിച്ച് ടേക്ക്ഓഫിന് 54 മുതൽ 78 ദിവസം വരെ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്താൽ മികച്ച ഡീലുകൾ ലഭിക്കും.