FeaturedNationalNews

ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് വൈ​റ​സ്, ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡൽഹി:രാ​ജ്യ​ത്ത് ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ൾ ഉ​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം.വി​ദേ​ശ​ത്തു നി​ന്ന് രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ന്ന​വ​ർ മോ​ളി​ക്കു​ല​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.

യു​കെ, ഗ​ൾ​ഫ്, യൂ​റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്കാ​ണ് ഈ ​നി​ർ​ദേ​ശം ബാ​ധ​ക​മാ​വു​ക. ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം ക​ണ്ടെ​ത്തു​ന്നു​തി​നാ​ണ് പ​രി​ശോ​ധ​ന. ഈ ​മാ​സം 23 മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.പ​രി​ശോ​ധ​ന​യ്ക്കു​ള്ള തു​ക യാ​ത്ര​ക്കാ​ർ ത​ന്നെ വ​ഹി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അതേ സമയം ജനിതക മാറ്റം വന്ന വൈറസുകളുടെ ബാധയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
വൈറസുകളില്‍ ജനിതക വ്യതിയാനം വരുന്നത് സ്വാഭാവികമാണ്. ഒരു മഹാമാരിയുടെ പശ്ചാത്തലത്തില്‍ അക്കാര്യം വളരെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതും പഠനവിധേയമാക്കേണ്ടതും അനിവാര്യമാണ്. അതുകൊണ്ടു തന്നെയാണ് കേരളത്തില്‍ കോവിഡ് വൈറസുകളുടെ ജനിതക വ്യതിയാനം നമ്മള്‍ പഠന വിധേയമാക്കുന്നത്. അങ്ങനെ കൃത്യമായി വൈറസുകളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനം കേരളമാണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

അതിനോടനുബന്ധിച്ച്‌ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള സാമ്ബിളുകള്‍ പരിശോധിക്കുന്നുണ്ട്. ജനിതക വ്യതിയാനങ്ങള്‍ അതിന്റെ ഭാഗമായി കണ്ടെത്തുകയും അവയുടെ സ്വഭാവത്തെക്കുറിച്ച്‌ പഠിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മേല്പറഞ്ഞ ജനിതക വ്യതിയാനം ഏതെങ്കിലും തരത്തില്‍ അപകടകരമായ സ്ഥിതി സൃഷ്ടിക്കുമെന്ന വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ല. അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പുരോഗമിക്കുന്നതേയുള്ളു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.

തീര്‍ത്തും അക്കാദമികമായ ഇത്തരം പഠനങ്ങളെക്കുറിച്ച്‌ വാര്‍ത്ത നല്‍കുമ്ബോള്‍ കൂടുതല്‍ അവധാനത കാണിക്കേണ്ടതുണ്ട്. അനാവശ്യമായ ഭീതി പരത്താനല്ല, ശാസ്ത്രീയമായ വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ നല്‍കി ബോധവല്‍ക്കരിക്കാനാണ് പൊതുവെ ശ്രമിക്കേണ്ടത്.” മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker