‘എവിടെ ജനാധിപത്യം? എവിടെ അഭിപ്രായ സ്വാതന്ത്യം?’ ഗീതു മോഹന്‍ദാസ്
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്. പ്രതിഷേധ ചിത്രങ്ങള്‍ക്കൊപ്പം ശക്തമായൊരു കുറിപ്പും താരം പങ്കുവെച്ചു.
‘പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്താന്‍ ആഗ്രഹിച്ച വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായി ആക്രമിച്ചതിനെ തുടര്‍ന്ന് ജാമിയ മിലിയ സര്‍വ്വകലാശാല വെള്ളിയാഴ്ച യുദ്ധക്കളമായി മാറി. ഒരു അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിലുള്ള അതിക്രമങ്ങള്‍! എവിടെ ജനാധിപത്യം? എവിടെ അഭിപ്രായ സ്വാതന്ത്യം?’ ഗീതു കുറിച്ചു.
പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് താരങ്ങളും രംഗത്ത് എത്തിയിരുന്നു. പാര്‍വ്വതി, ആഷിഖ് അബു, അമല പോള്‍, തന്‍വി റാം, അനാര്‍ക്കലി, രജിഷ വിജയന്‍, മുഹ്സിന്‍ പരാരി തുടങ്ങീ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് ജാമിയ മിലിയ സര്‍വ്വകലാശാലയിലേത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
https://www.instagram.com/p/B6KQy-LlCZ4/?utm_source=ig_web_copy_link